
2026-ലെ പുരുഷ ടി20 ലോകകപ്പ് യോഗ്യത നേടി കാനഡ. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പില്‍ യോഗ്യത നേടുന്ന 13-ാം ടീമാണ് കാനഡ.
ചതുര്‍രാഷ്ട്ര ടൂർണമെന്റില്‍ അമേരിക്കയിലെ ഒന്റാറിയോയില്‍ ബഹാമാസിനെതിരെ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് കാനഡ യോഗ്യത ഉറപ്പിച്ചത്. ടൂര്‍ണമെന്റില്‍ കാനഡയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണിത്. ബെര്‍മുഡയും കേമാന്‍ ഐലന്‍ഡുമാണ് മറ്റ് ടീമുകള്‍.
Read Also: ലീഡ്സിൽ ലീഡ് ചെയ്യുമോ ഇന്ത്യ?; ഇംഗ്ലണ്ട് 144 റൺസ് പുറകിൽ, ആറു വിക്കറ്റുകൾ നഷ്ടമായി
ടി20 ലോകകപ്പില്‍ കാനഡയുടെ രണ്ടാം പ്രകടനമാണിത്. വെസ്റ്റ് ഇന്‍ഡീസിലും യു എസിലുമായി 2024ല്‍ നടന്ന ലോകകപ്പില്‍ കാനഡ മത്സരിച്ചിരുന്നു. ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും, അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവയാണ് ഇതിനകം യോഗ്യത നേടിയ മറ്റ് ടീമുകള്‍. യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ നിന്ന് രണ്ട്, ആഫ്രിക്കയില്‍ നിന്ന് രണ്ട്, ഏഷ്യ- ഇ എ പി യോഗ്യതാ മത്സരത്തില്‍ നിന്ന് മൂന്ന് ടീമുകള്‍ക്ക് കൂടി യോഗ്യത നേടാനാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here