ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍! ബംഗ്ലാദേശിനെ തകര്‍ത്ത് സെമിയില്‍

ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലദേശിനെ എറിഞ്ഞിട്ടാണ് അഫ്ഗാന്‍ സെമി ഉറപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന്‍റെ സെമി കളിക്കുന്നത്. അഫ്ഗാന്‍റെ ജയത്തോടെ ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി.

Also read:ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ ശ്രമമെന്ന പ്രതിപക്ഷ ആരോപണം; അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് സ്പീക്കർ

ഇന്നത്തെ അഫ്ഗാന്റെ വിജയം അപ്രതീക്ഷിതമായിരുന്നു. ‘മഴ കൂടി കളിച്ച’ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തപ്പോള്‍ 12.1 ഓവറില്‍ 116-റണ്‍സെന്ന ലക്ഷ്യത്തിനായി പൊരുതാനുറച്ചായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് നിര ഇറങ്ങിയത്. എന്നാല്‍ അത് സാധിച്ചില്ലെന്ന് മാത്രമല്ല അവസാന നിമിഷത്തില്‍ മത്സരം അഫ്ഗാനിസ്താന് അനുകൂലമായി മാറുകയും ചെയ്തു.

Also read:ദില്ലിയിലെ ജലക്ഷാമം; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ആം ആദ്മി എംപി സഞ്ജയ് സിംഗ്

മഴമൂലം വിജയലക്ഷ്യം 19-ഓവറില്‍ 114-റണ്‍സാക്കിയിരുന്നു. എന്നാല്‍, ബംഗ്ലാദേശ് 105-റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത് റാഷിദ് ഖാന്‍ അഫ്ഗാന്‍ നിരയില്‍ തിളങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News