
അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ന്യൂസീലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഫൈനലിനായി ഒരുക്കിയ പിച്ച് ബാറ്റർമാർക്ക് അനുയോജ്യമായതായിരിക്കും എന്നാണ് . പൊതുവെയുള്ള വിലയിരുത്തൽ. പേസർമാർക്ക് കുറച്ചു സ്വിങ്ങും സീമും ലഭിക്കാവുന്ന പിച്ചിൽ സ്പിന്നർമാർക്ക് അധികം സഹായം ലഭിക്കാനിടയില്ല. ബാറ്റിങ്ങിനനുകൂലമായ ഗ്രൗണ്ടിൽ ഏകദേശം 190–200 സ്കോർ പ്രതീക്ഷിക്കാം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മൂന്നാം കപ്പ് തേടിയിറങ്ങുമ്പോൾ ആദ്യ ടി 20 ലോകകപ്പ് നേടാനാണ് ന്യൂസീലാൻഡ് ഇറങ്ങുന്നത്.
ടൂർണമെന്റിൽ മികച്ച പ്രകടനവുമായി എത്തിയ ഇന്ത്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. സെമിഫൈനലിൽ ശക്തരായ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ന്യൂസീലാൻഡ് ഫൈനലിലെത്തുന്നത്.
Also Read: ഇന്ത്യയുടെ വജ്രായുധം! ഫൈനലിലെ താരമാകുമോ ഹാർദിക് പാണ്ഡ്യ?
പ്ലെയിങ് ഇലവൻ
ഇന്ത്യ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷാൻ, സുര്യകുമാർ യാദവ്, തിലക് വര്‍മ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്രാ.
ന്യൂസിലൻഡ്: ടിം സൈഫേർട്ട് , ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റർ, മാറ്റ് ഹെൻറി, ലോക്കി ഫർഗ്യൂസൺ, ജേക്കബ് ഡഫി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

