DELHI – Page 13 – Kairali News | Kairali News Live

ദില്ലിയില്‍ എസ്‌യുവികളുടെ രജിസ്‌ട്രേഷന്‍ താത്ക്കാലികമായി നിറുത്തലാക്കി; 2005ന് മുന്‍പുള്ള വാണിജ്യ വാഹനങ്ങള്‍ക്കും നിരോധനം

രാജ്യതലസ്ഥാനത്ത് ആഡംബര ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിറുത്തലാക്കി സുപ്രീംകോടതി ഉത്തരവ്.

ദില്ലിയില്‍ ഏഴുവയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി; 16 കാരന്‍ അറസ്റ്റില്‍

രാജ്യത്തെ നാണംകെടുത്തി രാജ്യതലസ്ഥാനത്തു നിന്ന് വീണ്ടും ഒരു കൂട്ടമാനഭംഗ വാര്‍ത്ത. ദില്ലിയില്‍ ഏഴുവയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി.

യൂബറില്‍ ജനിച്ച കുട്ടിക്ക് പേരും യൂബര്‍; യുവതി കാറിനുള്ളില്‍ പ്രസവിച്ചത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ

ദില്ലി: യൂബര്‍ ശൃംഖലയുടെ ടാക്‌സി കാറില്‍ ജനിച്ച കുട്ടിക്കു പേര് യൂബര്‍. ദില്ലിയില്‍ കഴിഞ്ഞദിവസം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യൂബര്‍ കാറില്‍ പ്രസവിച്ച യുവതിയുടെ കുട്ടിക്കാണ് യൂബര്‍ ...

ദില്ലിയില്‍ ഇനി ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ല; ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്ന് കേന്ദ്രത്തിനു നിര്‍ദേശം

രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഇനി ഡീസല്‍ വാഹനങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കേണ്ടെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍

ലിവ് ഇന്‍ പങ്കാളിയെ യുവതിയും കാമുകനും കൂട്ടുകാരിയും ചേര്‍ന്നു കഴുത്തുഞെരിച്ചു കൊന്നു; കൊലപാതകം മദ്യം നല്‍കി ലക്കുകെടുത്തി

ദില്ലി: ഒന്നിച്ചു താമസിച്ചിരുന്ന പങ്കാളിയെ പാര്‍ട്ടിക്കു വിളിച്ചുകൊണ്ടുപോയി മദ്യം നല്‍കി ലക്കുകെടുത്തി യുവതി കൊലപ്പെടുത്തി. പതിനെട്ടുവയസുകാരനായ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് ഇരുപത്തെട്ടുകാരനായ ലിവ് ഇന്‍ പങ്കാളി യോഗേന്ദര്‍ ...

ശങ്കര്‍ മഹാദേവന്റെ നില മെച്ചപ്പെടുന്നു; സ്‌നേഹവും കരുതലും പകര്‍ന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഗായകന്റെ ട്വീറ്റ്

ദില്ലി: ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായകന്‍ ശങ്കര്‍ മഹാദേവന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ഞായറാഴ്ചയാണ് ശങ്കര്‍ മഹാദേവനെ നെഞ്ചുവേദനയെത്തുടര്‍ന്നുദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 48 വയസുകാരനായ ശങ്കര്‍ മഹാദേവനെ ...

കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ഉമ്മന്‍ചാണ്ടി ദില്ലിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച;ഏഴു മന്ത്രിമാരും തലസ്ഥാനത്ത്

നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലി സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്

ദില്ലിയില്‍ ജനുവരി മുതല്‍ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണം; നടപടി അന്തരീക്ഷ മലിനീകരണം തടയാന്‍ ലക്ഷ്യമിട്ട്

അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പദ്ധതികളുമായി കജ്‌രിവാള്‍ സര്‍ക്കാര്‍. സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ദില്ലി എംഎല്‍എമാരുടെ ശമ്പളം നാലിരട്ടിയാക്കി വര്‍ധിപ്പിച്ചു; 88,000 രൂപ 2.35 ലക്ഷം രൂപയായി ഉയര്‍ത്തി

ദില്ലി നിയമസഭയിലെ എംഎല്‍എമാരുടെ ശമ്പളം നാലിരട്ടിയാക്കി വര്‍ധിപ്പിച്ചു

നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; ആദ്യദിനം ഏഴിന് 231 റണ്‍സെന്ന നിലയില്‍; അജിന്‍ക്യ രഹാനെയ്ക്ക് അര്‍ധ സെഞ്ച്വറി

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച.

എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള 22 കോടിയുമായി മുങ്ങിയ ഡ്രൈവര്‍ പിടിയില്‍; പിടിയിലായത് വാന്‍ ഡ്രൈവര്‍ പ്രദീപ് ശുക്ല

ഇന്നു രാവിലെയാണ് ഡ്രൈവര്‍ പ്രദീപ് ശുക്ലയെ പൊലീസ് അറസ്റ്റു ചെയ്തത്. മോഷ്ടിക്കപ്പെട്ട പണവും കണ്ടെടുത്തു.

ജനുവരി 22 ദില്ലിയില്‍ കാര്‍ ഫ്രീഡേ; സൈക്കിള്‍ ഉപയോഗിക്കണമെന്ന് നഗരവാസികളോട് കേജരിവാള്‍

തന്റെ അഭ്യര്‍ഥന അഞ്ചോ പത്തോ ശതമാനം പേര്‍ സ്വീകരിച്ചാല്‍ തന്നെ വലിയ വിജയമാകുമെന്നും അദ്ദേഹം

ഛോട്ടാ രാജനെ ദില്ലി സിബിഐ ആസ്ഥാനത്ത് എത്തിച്ചു; ദില്ലിയും മുംബൈയും കനത്തസുരക്ഷയിൽ

രാജനെ ഇന്ത്യയിൽ എത്തിച്ചതിനെ തുടർന്ന് ദില്ലിയിലും മുംബൈയിലും കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

യുബര്‍ കാറിലെ ബലാത്സംഗം; കാബ് ഡ്രൈവര്‍ ശിവകുമാറിന് ജീവപര്യന്തം

ഇരുപത്തഞ്ചുവയസുകാരിയെ യുബര്‍ കാബിനുള്ളില്‍ ബലാത്സംഗം ചെയ്ത കേസില്‍ ഡ്രൈവര്‍ ശിവകുമാറിന് ജീവപര്യന്തം ശിക്ഷ

വെയ്റ്റിംഗ് ലിസ്റ്റ് യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കുന്ന പദ്ധതി ഇന്ന് മുതൽ; ആദ്യ ഘട്ടം ദില്ലി- ലഖ്‌നൗ, ദില്ലി-ജമ്മു റൂട്ടുകളിൽ

വെയ്റ്റിംഗ് ലിസ്റ്റിലെ ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കുന്ന വികൽപ് പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ

കേരള ഹൗസില്‍ ബീഫ് വിളമ്പുന്നെന്നു പൊലീസിന് വിവരം നല്‍കിയ വിഷ്ണു ഗുപ്ത അറസ്റ്റില്‍; നടപടി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്

കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്നു പൊലീസിന് വിവരം നല്‍കിയ ജീവനക്കാരന്‍ വിഷ്ണുഗുപ്ത അറസ്റ്റില്‍

അസിന്റെ വിവാഹം നവംബർ 26ന്; സുഹൃത്തുകൾക്കായി ദില്ലിയിലും മുംബൈയിലും പാർട്ടികൾ

മൈക്രോമാക്‌സ് സ്ഥാപകൻ രാഹുൽ ശർമയുമായി ദില്ലിയിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് വിവാഹചടങ്ങുകൾ

കേന്ദ്രത്തിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാർ; കേന്ദ്ര സാഹിത്യ അക്കാദമിക്ക് മുന്നിൽ പ്രതിഷേധം

പുരസ്‌കാരങ്ങൾ തിരിച്ചു നൽകുന്നതിൽ പ്രതിഷേധിച്ച് ബിജെപി അനുകൂല സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് എംബി രാജേഷ്; പരിപാടി നടത്താൻ ഡിവൈഎഫ്‌ഐ മുൻനിരയിലുണ്ടാകുമെന്ന് ഉറപ്പ്

പാക് ഗായകൻ ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് സിപിഐഎം നേതാവും എംപിയുമായ എംബി രാജേഷ്

യൂബർ ടാക്‌സിയിൽ യുവതിയെ ബലാത്സംഗം ചെയ്ത ഡ്രൈവർ കുറ്റക്കാരനെന്ന് ദില്ലി ഹൈക്കോടതി; ശിക്ഷ വിധി 23ന്

തട്ടിക്കൊണ്ടു പോകൽ, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾ പ്രതി ചെയ്തതായി കോടതിക്ക് കണ്ടെത്തി

ആരൊക്കെ ബീഫ് നിരോധിച്ചാലെന്താ; ദില്ലിയിലെ മലയാളി ഹോട്ടലില്‍ കിട്ടും നല്ല അസ്സല്‍ ബീഫ്; അതുകഴിക്കാന്‍ മലയാളികളെയും

ദാദ്രി കൊലപാതകത്തിന് ശേഷം യുപിയിലെ ഹോട്ടലുകളില്‍ ബീഫ് ഒഴിവാക്കിയതിന് പിന്നാലെ 'ബീഫ് നിരോധനം' പുച്ഛിച്ചു തള്ളുകയാണ് ദില്ലിയിലെ മലയാളി ഹോട്ടലുകള്‍.

ഇവിടെ ഞങ്ങള്‍ക്കു ജീവിക്കാന്‍ പേടിയാണ്; പൊലീസ് എന്നും കാവല്‍ നില്‍ക്കുമോ? ബീഫിന്റെ പേരില്‍ കൊലപാതകം നടന്ന ഗ്രാമത്തിലെ മുസ്ലിംകള്‍ നാടുവിടാന്‍ ആലോചിക്കുന്നു

ഗ്രാമത്തില്‍നിന്ന് എന്നെന്നേക്കുമായി പോവുന്നതാണ് തങ്ങളുടെ ജീവനു സുരക്ഷ്‌ക്കു നല്ലതെന്നാണ് ഭൂരിഭാഗം മുസ്ലിംകളും വിശ്വസിക്കുന്നത്

ബീഫിന്റെ പേരില്‍ കൊലപാതകം; പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ ബീഫ് എന്നൊരു വാക്കില്ല; പ്രതികളെ രക്ഷിക്കാനുള്ള ഗൂഢശ്രമമെന്ന് ആരോപണം

ബീഫ് കഴിച്ചെന്ന പേരില്‍ ക്ഷേത്രക്കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജനക്കൂട്ടം മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ബിഫ് എന്നൊരു വാക്കില്ല

റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്താന്‍ പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു

ഡാന്‍സ് ട്രൂപ്പില്‍ ഒപ്പമുള്ള കുട്ടിയെയാണ് ഇരുവരും തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊന്നത്. ഇന്നലെയാണ് ഇരുവരും പിടിയിലായത്.

കുപ്പിവെള്ളം കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന മള്‍ട്ടിപ്ലക്‌സിന് 11000 രൂപ പിഴ; സൗജന്യ കുടിവെള്ളം ലഭ്യമാക്കണമെന്നു ദില്ലി ഉപഭോക്തൃഫോറം

സിനിമ കാണാന്‍ പോകുമ്പോള്‍ പുറത്തുനിന്നു വാങ്ങിയ കുപ്പിവെള്ളം അകത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന മള്‍ട്ടിപ്ലക്‌സ് അധികൃതര്‍ക്ക് പിഴ ശിക്ഷ.

130 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനത്തിന് എമര്‍ജന്‍സിം ലാന്‍ഡിംഗിനിടെ തീപിടിച്ചു; ദില്ലി വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം

നൂറ്റിമുപ്പതു യാത്രക്കാരുമായി വാരാണസിയില്‍നിന്നു ദില്ലിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനം ഹൈഡ്രോളിക് ലീക്ക് മൂലം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ തീപിടിച്ചു.

ഡോക്ടറെ മർദ്ദിച്ച കേസിൽ ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ

ഡോക്ടർ മർദ്ദിച്ച കേസിൽ പ്രശസ്ത ബോളിവുഡ് ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ. അംബേദ്കർ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ഡോക്ടർ ശ്രീകാന്തിന്റെ പരാതിയിലാണ് അറസ്റ്റ്. പിന്നീട് 20,000 രൂപയുടെ ...

പ്രതിഷേധം ശക്തമായി; ബലാത്സംഗത്തിന് ഇരയായവര്‍ക്കുള്ള ഫിംഗര്‍ ടെസ്റ്റ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു

ബലാത്സംഗത്തിന് ഇരയായവരെ ഫിംഗര്‍ ടെസ്റ്റിനു വിധേയമാക്കാനുള്ള ഉത്തരവ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. ശാസ്ത്രീയമല്ലാത്ത പരിശോധനയാണെന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഉത്തരവിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.

ദില്ലിയിലും ഉത്തരാഖണ്ഡിലും മാഗി നിരോധിച്ചു; കേരളത്തിലും ഗോവയിലും ക്ലീൻ ചീറ്റ്

രാജ്യതലസ്ഥാനമായ ദില്ലിയിലും ഉത്തരാഖണ്ഡലിലും മാഗി ന്യൂഡിൽസിന്റെ വിൽപ്പന നിരോധിച്ചു. സാംപിൾ പരിശോധനയിൽ ഭീകരമായ തോതിൽ മായം കണ്ടെത്തിയതിനെ തുടർന്ന് മാഗിയുടെ വിൽപ്പന നിരോധിക്കാൻ സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചത്.

Page 13 of 13 1 12 13

Latest Updates

Don't Miss