Killed – Page 2 – Kairali News | Kairali News Live

മദ്യലഹരിയിൽ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച അച്ഛനെ മകൾ തലയ്ക്കടിച്ചു കൊന്നു; മുമ്പും പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു പതിനാലുകാരി

ലഖ്‌നൗ: മദ്യലഹരിയിൽ അച്ഛൻ മകളാണെന്നു മറന്നു. ബലാൽസംഗം ചെയ്യാൻ ശ്രമിച്ച അച്ഛനെ പതിനാലുകാരിയായ മകൾ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ ബാരെല്ലയിലാണ് സംഭവം ഉണ്ടായത്. ...

രഹസ്യ വിവാഹത്തിന് ശേഷം ഔദ്യോഗിക വിവാഹത്തിന് തയാറായില്ല; കാമുകിയായ സഹപ്രവർത്തകയെ അധ്യാപകൻ പട്ടാപ്പകൽ മാർക്കറ്റിനുള്ളിൽ കുത്തിക്കൊന്നു

ഉദയ്പുർ: ഔദ്യോഗികമായി വിവാഹത്തിനു തയാറാകാതിരുന്ന സഹപ്രവർത്തകയെ കാമുകനായ അധ്യാപകൻ ജനത്തിരക്കേറിയ മാർക്കറ്റിൽ പട്ടാപ്പകൽ കുത്തിക്കൊന്നു. ഉദയ്പൂരിന് എഴുപതു കിലോമീറ്റർ അകലെ റിഷാബ്ദേവ് പട്ടണത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ നീലം ...

മലയാളി നഴ്‌സ് ഒമാനിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഫ്‌ളാറ്റിൽ; കൊല്ലപ്പെട്ടത് അങ്കമാലി സ്വദേശി ചിക്കു റോബർട്ട്

സലാല: മലയാളി നഴ്‌സ് ഒമാനിൽ കൊല്ലപ്പെട്ടു. അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബർട്ടാ(28)ണ് മരിച്ചത്. ഇന്നു രാവിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കവർച്ചാശ്രമം തടയുന്നതിനിടെയാണു കൊലപാതകമെന്നു ...

ഭര്‍ത്താവ് വസ്ത്രം സമ്മാനം നല്‍കിയത് ഇഷ്ടപ്പെട്ടില്ല; ഇരുപത്തിമൂന്നുകാരിയെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; യുവതി ആത്മഹത്യചെയ്‌തെന്ന് അമ്മയെ വിളിച്ചുപറഞ്ഞു

ബംഗളുരു: ഭര്‍ത്താവ് സമ്മാനമായി നല്‍കിയ വസ്ത്രം വാങ്ങിയതിന്റെ പേരില്‍ കാമുകന്‍ ഇരുപത്തിമൂന്നുകാരിയെ കഴുത്തറത്തുകൊന്നു. കര്‍ണാടകയിലെ തുംകൂറിനടുത്തു ഗംഗമ്മനഗുഡിയിലാണ് സംഭവം. വെങ്കടേശ്വര ലേ ഔട്ടിലെ താമസക്കാരിയായ സുമിത്രയാണ് മരിച്ചത്. ...

ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ ബന്ധു കഴുത്തുഞെരിച്ചുകൊന്നു മുറിയില്‍ ഉപേക്ഷിച്ചു; പ്രതി മുമ്പും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍

നോയ്ഡ: പതിനാറുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിനെത്തുടര്‍ന്നു ബന്ധുവായ യുവാവ് കഴുത്തറത്തുകൊന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം. മൃതദേഹം വീടിലെ മുറിയില്‍ ഒളിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ...

കോട്ടയത്ത് ഇടഞ്ഞ ആന രണ്ടു പാപ്പാൻമാരെ കുത്തിക്കൊന്നു; ഇടഞ്ഞത് തടി പിടിപ്പിക്കാൻ കൊണ്ടുവന്ന ആന; ആനയെ മയക്കുവെടി വച്ച് തളയ്ക്കാൻ ശ്രമം

കോട്ടയം: കറുകച്ചാലിൽ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. രണ്ടു പാപ്പാൻമാരെയും ആന കുത്തിക്കൊന്നു. ഒന്നാം പാപ്പാൻ ഗോപിനാഥൻ നായർ, രണ്ടാം പാപ്പാൻ കണ്ണൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ...

മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ മക്കൾ തല്ലിക്കൊന്നു മരത്തിൽ കെട്ടിത്തൂക്കി

റാഞ്ചി: മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ മക്കൾ തല്ലിക്കൊന്നു മരത്തിൽ കെട്ടിത്തൂക്കി. ഝാർഖണ്ഡിലെ ഗർവാ ജില്ലയിലാണ് സംഭവം. സൂരജ് പസ്‌വാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ആത്മഹത്യയാണെന്നു കരുതിയിരുന്ന മരണം ...

ബൈക്കിടിച്ചത് ചോദ്യം ചെയ്തതിന് ദില്ലിയില്‍ ദന്തഡോക്ടറെ പതിനഞ്ചംഗ സംഘം തല്ലിക്കൊന്നു; അക്രമികളില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ദില്ലി: വൈകിട്ട് നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിടിച്ചതു ചോദ്യം ചെയ്തതിന് പ്രതികാരമായി പതിനഞ്ചംഗ സംഘം ദില്ലിയില്‍ ദന്തഡോക്ടറെ തല്ലിക്കൊന്നു. നാല്‍പതുവയസുകാരനായ ഡോ. പങ്കജ് നാരംഗാണു മരിച്ചത്. വികാസ്പുരിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ...

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ചു കൊന്നു; കൊന്നത് എട്ടു ദിവസം ഭീതിവിതച്ച കൊലയാളിയെ

ഗൂഡല്ലൂര്‍: വയനാട്ടിലെ ഗൂഡല്ലൂരിനടുത്ത് ദേവര്‍ഷോലയില്‍ ഭീതിവിതച്ച നരഭോജി കടുവയെ വെടിവച്ചു കൊന്നു. എട്ട് ദിവസമായി ഭീതിവിതച്ചിരുന്ന കടുവയെയാണ് കാത്തിരിപ്പിനൊടുവില്‍ വെടിവച്ചു കൊന്നത്. ദൗത്യത്തിനിടെ രണ്ടു ദൗത്യസേനാംഗങ്ങള്‍ക്കും പരുക്കേറ്റു. ...

മകളെ പ്രേമിച്ച ഏഴാം ക്ലാസുകാരനെ അധ്യാപിക കൊലപ്പെടുത്തി; മുപ്പത്തേഴുകാരിയായ അധ്യാപികയും ഭര്‍ത്താവും അറസ്റ്റില്‍

റാഞ്ചി: പതിനൊന്നു വയസുകാരിയായ മകളെ പ്രേമിച്ച ശിഷ്യനെ മുപ്പത്തേഴു വയസുകാരിയായ അധ്യാപിക വകവരുത്തി. അധ്യാപികയെയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സഫയര്‍ ...

ഓടുന്ന ട്രെയിനില്‍നിന്നു ചാടിയിറങ്ങരുതെന്നു പറയുന്നതു കേള്‍ക്കാത്തവര്‍ ഇതു കാണുക; പ്ലാറ്റ്‌ഫോമിലേക്കു വീണ സ്ത്രീ ട്രെയിനിന് അടിയില്‍പെട്ടു മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാനോ ട്രെയിനില്‍നിന്ന് ഇറങ്ങാനോ ശ്രമിക്കരുതെന്ന് നിയമപരമായ മുന്നറിയിപ്പുണ്ട്. പലരും കേള്‍ക്കാറില്ല. പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതാണ് ഇത്തരം പക്വതയില്ലാത്ത പെരുമാറ്റങ്ങള്‍. കഴിഞ്ഞദിവസം മുംബൈയിലെ ബോറിവിലി സ്‌റ്റേഷനില്‍ ...

നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു ചികിത്സ തേടിയെത്തിയ രോഗിയെ ഡോക്ടര്‍ തല്ലിക്കൊന്നു; വീഡിയോ കാണാം

ബെല്‍ഗ്രേഡ്: നഴ്‌സിനെ കളിയാക്കിയതിനെത്തുടര്‍ന്നു ചികിത്സ തേടിയെത്തിയ രോഗിയെ ആശുപത്രിക്കുള്ളില്‍വച്ചു ഡോക്ടര്‍ ഇടിച്ചുകൊന്നു. റഷ്യയിലെ ബെല്‍ഗ്രേഡിലാണു സംഭവം. ഡോക്ടര്‍ക്കു രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്നു നിയമവൃത്തങ്ങള്‍ ...

പ്രസവിച്ചയുടന്‍ മാലിന്യക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു; കുഞ്ഞിനെ മാതാവ് ഉപേക്ഷിച്ചത് പെണ്ണായതിനാലെന്ന് പൊലീസ്

വാറംഗല്‍: പ്രസവിച്ച ഉടന്‍ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു. വാറംഗലിലാണ് സംഭവം. കുട്ടിയുടെ തലയും ശരീരവും പന്നിക്കൂട്ടം കടിച്ചുകീറി. ജനിച്ചതു പെണ്‍കുട്ടിയായതിനാലാണ് ഉപേക്ഷിച്ചതെന്നു ...

ദില്ലി കര്‍ക്കര്‍ഡുമ കോടതിയില്‍ വെടിവയ്പ്പ്; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരുക്ക്

ദില്ലിയിലെ കര്‍ക്കര്‍ഡുമ കോടതിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഐഎസ് ധനവിഭാഗത്തലവന്‍ അബു സലേ കൊല്ലപ്പെട്ടതായി അമേരിക്ക; വ്യോമാക്രമണത്തില്‍ വകവരുത്തിയത് ഭീകരസംഘടനയിലെ പ്രധാനികളിലൊരാളെ

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ധകാര്യവിഭാഗത്തലവനും സംഘടനയിലെ പ്രധാനികളിലൊരാളുമായ അബുസലേ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. നവംബറിലാണ് അബുസലേയെ കൊലപ്പെടുത്തിയതെന്ന് യുഎസ് സൈനിക വക്താവ് കേണല്‍ സ്റ്റീവ് വാറന്‍ ബഗ്ദാദില്‍ ...

പാരിസ് ആക്രമണത്തിന്റെ സൂത്രധാരന്‍ അബൗദ് കൊല്ലപ്പെട്ടതു തന്നെ; അബൗദിന്റെ മരണം ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചു

പാരിസില്‍ 129 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ഫ്രഞ്ച് പൊലീസ് സംശയിച്ചിരുന്ന അബ്ദല്‍ ഹാമിദ് അബൗദ് കൊല്ലപ്പെട്ടു.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്താന്‍ പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു

ഡാന്‍സ് ട്രൂപ്പില്‍ ഒപ്പമുള്ള കുട്ടിയെയാണ് ഇരുവരും തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊന്നത്. ഇന്നലെയാണ് ഇരുവരും പിടിയിലായത്.

ഫോണ്‍ ചോദിച്ചിട്ടു കൊടുത്തില്ല; ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചുകൊന്നു

സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ ചോദിച്ചിട്ടു നല്‍കാതിരുന്നതിന് ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചു കൊന്നു. ഫ്‌ളോറിഡയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ സായി കിരണ്‍ എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്.

ബാലിക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ഭൂവുടമ അറസ്റ്റില്‍

പതിമൂന്നുവയസുകാരി ബലാത്സംഗത്തിനിരയായി മരിച്ച കേസില്‍ ഭൂവുടമ അറസ്റ്റില്‍. ദില്ലിയിലെ ഉസ്മാന്‍പൂര്‍ പ്രദേശത്താണ് സംഭവം. ഇന്നലെ രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.

Page 2 of 2 1 2

Latest Updates

Don't Miss