കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എന്നും പൂക്കളുണ്ട്; ‘പൂ ചൂടിയ മഞ്ജു’ ഏറ്റെടുത്ത് ആരാധകര്‍
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യമെന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയ ജീവിതം ചതുര്‍മുഖത്തിലെത്തി നില്‍ക്കുകയാണ്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. ...