സർക്കാർ ചെലവ് വർധിപ്പിച്ചുകൊണ്ടു മാത്രമേ സമ്പദ് വ്യവസ്ഥക്ക് പുതുജീവൻ നൽകാനാകൂ; നിയോലിബറൽ പദ്ധതിയിൽ നിന്നു പുറത്തുകടക്കാതെ സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനാകില്ല – പ്രകാശ് കാരാട്ടിന്റെ വിശകലനം
സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള മോശം വാർത്തകൾ പ്രവഹിച്ചുകൊണ്ടേയിരിക്കുകയാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തെ ജിഡിപി വളർച്ചനിരക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനമാണ്. ...