UDF – Page 22 – Kairali News | Kairali News Live

ഡിവൈഎഫ്‌ഐ നേതാവിന്റെ മകളുടെ ചിത്രംവച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; നടപടിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈയുടെ നാലുവയസ്സുകാരിയായ മകള്‍ കല്‍ഹാരയെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററില്‍ അവതരിപ്പിച്ചത്

രാജന്‍ബാബു യുഡിഎഫില്‍ നിന്ന് പുറത്ത്; മുന്നണിയുമായി സഹകരിപ്പിക്കില്ല; സീറ്റുകളില്‍ തീരുമാനമെടുക്കാന്‍ ഉഭയകക്ഷി ചര്‍ച്ച

വിട്ടുപോയ ഘടകകക്ഷികള്‍ മത്സരിച്ച ഒന്‍പത് സീറ്റുകളില്‍ ഉഭയകക്ഷി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് തീരുമാനമെടുക്കും

റോഡിലിറങ്ങുന്ന ഡോണിയര്‍ വിമാനത്തെ റണ്‍വേയില്‍ ഇറക്കി നാട്ടുകാരെ പറ്റിച്ച ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് ട്രോളുകളുടെ പെരുമഴ; ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടവുമായി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും മുമ്പ് ഉദ്ഘാടനം നടത്തിയ സര്‍ക്കാരിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളുടെ പെരുമഴ. പണി എവിടെയെങ്കിലും എത്തും മുമ്പ് ഉദ്ഘാടനം നടത്തിയ ...

കെ ബാബുവിന്റെ രാജി സ്വീകരിക്കില്ല; കെ എം മാണി തിരിച്ചുവരണമെന്നും യുഡിഎഫ് തീരുമാനം; ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം

സംസ്ഥാന ബജറ്റ് മാണിയെക്കൊണ്ടുതന്നെ അവതരിപ്പിക്കാന്‍ നീക്കം. യുഡിഎഫ് നീക്കം ഉമ്മന്‍ചാണ്ടിയെയും ആര്യാടനെയും രക്ഷിക്കാന്‍

യുഡിഎഫ് വിടണമെന്ന് ആവശ്യം; ജെഡിയു പാലക്കാട് ജില്ലാ കൗണ്‍സില്‍ യോഗത്തിലും ബഹളം; വാക്കേറ്റം വീരേന്ദ്രകുമാര്‍-കെ പി മോഹനന്‍ വിഭാഗങ്ങള്‍ തമ്മില്‍

പാലക്കാട്: യുഡിഎഫില്‍ തുടരുന്നതില്‍ അതൃപ്തരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായപ്രകടനത്തെത്തുടര്‍ന്നു ജെഡിയു പാലക്കാട് ജില്ലാ കൗണ്‍സില്‍ യോഗത്തിലും ബഹളവും വാക്കേറ്റവും. ഇന്നലെ കോഴിക്കോട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം ...

രാജന്‍ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് പിപി തങ്കച്ചന്‍; രാജന്‍ബാബു വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാന്‍ പോയത് ശരിയായില്ല

ജെഎസ്എസ് നേതാവ് എ.എന്‍ രാജന്‍ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍.

യുഡിഎഫ് വിടണമെന്ന് ജെഡിയു നേതൃയോഗത്തില്‍ ആവശ്യം; ഐക്യത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് വീരേന്ദ്രകുമാര്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ആവര്‍ത്തിച്ചെന്ന് വിമര്‍ശനം

കോഴിക്കോട്: യുഡിഎഫ് വിടണമെന്ന് ജെഡിയു സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യം. മുന്നണി വിടണമെന്ന ആവശ്യം ഭൂരിഭാഗം അംഗങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രതീക്ഷിച്ച ഐക്യത്തോടെ യുഡിഎഫ് പ്രവര്‍ത്തിച്ചില്ലെന്ന് യോഗത്തിന് ശേഷം ...

കണ്ണൂരില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്; മുസ്ലിംലീഗിലെ സി സമീര്‍ ഉപാധ്യക്ഷനാകും

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കണ്ണൂരില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്. മുസ്ലിംലീഗിലെ സി സമീര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ ഡെപ്യൂട്ടി മേയറാകും.

ദൈവം കൂടെയുള്ളപ്പോള്‍ ഒന്നും ഭയപ്പെടാനില്ലെന്ന് മാണി; സംശയങ്ങള്‍ ദൂരീകരിച്ച് പ്രശാന്തിയില്‍ മടങ്ങിയെത്തും; മാണി പാലായിലേക്ക് യാത്ര തുടങ്ങി

സംശയങ്ങള്‍ എല്ലാം ദൂരീകരിച്ച് താന്‍ ഉടന്‍ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് മടങ്ങി വരുമെന്ന് കെ.എം മാണി. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ ഒന്നും ഭയപ്പെടാനില്ല.

ബാര്‍ കോഴ വരും ദിവസങ്ങളിലും യുഡിഎഫിനെ വേട്ടയാടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ഉമ്മന്‍ചാണ്ടി ഘടകകക്ഷികളെ പിളര്‍ത്തുന്നു

ആകെ പിരിച്ച 25 കോടി രൂപയില്‍ തനിക്ക് ഒരു കോടി മാത്രമേ കിട്ടിയിട്ടുള്ളുവെന്നും ബാക്കി 24 കോടി കൈപ്പറ്റിയവര്‍ പുറത്തു നില്‍ക്കുകയാണെന്നുമാണ് മാണി പറയുന്നത്.

രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാണി; നിലപാട് കോണ്‍ഗ്രസിനെ അറിയിച്ചു; കേരള കോണ്‍ഗ്രസില്‍ ഭിന്നത; യുഡിഎഫില്‍ പൊട്ടിത്തെറി

രാജിവയ്ക്കില്ലെന്ന നിലപാട് മാണി കോണ്‍ഗ്രസിനെ അറിയിച്ചു. താന്‍ രാജിവയ്ക്കണമെങ്കില്‍ സര്‍ക്കാരും രാജിവയ്ക്കണമെന്നാണ് മാണിയുടെ നിലപാട്.

ഇനി മേലില്‍ അരുവിക്കര എന്നു മിണ്ടരുത്; അരുവിക്കരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടും സീറ്റും കുറഞ്ഞെന്ന് കണക്കുകള്‍ സഹിതം തോമസ് ഐസക്

എല്‍ഡിഎഫിനെതിരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം. എന്നാല്‍, ഭരണത്തുടര്‍ച്ച ഉറപ്പായെന്ന് ഉമ്മന്‍ചാണ്ടിയും യുഡിഎഫും കൊട്ടിഘോഷിച്ച അരുവിക്കരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടും സീറ്റും കുറഞ്ഞു.

തദ്ദേശവിധി: യുഡിഎഫ് നിയസഭയിലും തോറ്റു; യുഡിഎഫിന്റെ ആധിപത്യം നഷ്ടമാകുന്നത് 30 മണ്ഡലങ്ങളില്‍; എല്‍ഡിഎഫിന് 81 മണ്ഡലങ്ങള്‍ സ്വന്തമാകും

മണ്ഡലാടിസ്ഥാനത്തിലെ വോട്ടിംഗ് നില പരിശോധിച്ചാല്‍ 82 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുള്ള ആധിപത്യം വ്യക്തം.

ഒഞ്ചിയത്ത് ആര്‍എംപി – യുഡിഎഫ് സഖ്യത്തിന് തിരിച്ചടി; സിപിഐഎം ഏറ്റവും വലിയ ഒറ്റക്കക്ഷി

തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് - ആര്‍എംപി രഹസ്യസഖ്യമുണ്ടായിരുന്ന പഞ്ചായത്താണ് ഒഞ്ചിയം

ബിജെപിക്ക് പിന്തുണ നൽകി സ്വന്തം വാർഡിൽ തോറ്റു; യുഡിഎഫ് തോറ്റുവെന്നതിന് തെളിവില്ലല്ലോ; സോഷ്യൽമീഡിയയിൽ യുഡിഎഫ് വധം; തകർത്തുവാരുന്ന ട്രോളുകൾ കാണാം

തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റു വാങ്ങിയ യുഡിഎഫിനെ പരിഹസിച്ച് സോഷ്യൽമീഡിയ. ബാർ കോഴയും ഉമ്മൻചാണ്ടിയും കെഎം മാണിയും വെള്ളാപ്പള്ളി നടേശനുമാണ് ട്രോൾ പേജുകളിൽ നിറഞ്ഞു നിൽക്കുന്നത്. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ...

പരാജയം അംഗീകരിക്കുന്നെന്ന് വിഎം സുധീരന്‍; തിരുവനന്തപുരത്തെ തോല്‍വി വിലയിരുത്തും

സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയം അംഗീകരിക്കുന്നതായി കെപി

ആഞ്ഞടിച്ച് എല്‍ഡിഎഫ് തരംഗം; നഗര – ഗ്രാമ മേഖലകളില്‍ വ്യക്തമായ മുന്‍തൂക്കം; നേട്ടമുണ്ടാക്കി ബിജെപി; തകര്‍ന്നടിഞ്ഞ് യുഡിഎഫ്

ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും ഭരണത്തില്‍ ഇടത് പക്ഷത്തിന് കൃത്യമായ മേല്‍ക്കൈ ലഭിച്ചു.

തദ്ദേശവിധി കാത്ത് കേരളം; ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം; തല്‍സമയ വിവരം വായനക്കാരിലെത്തിക്കാനൊരുങ്ങി കൈരളി ന്യൂസ് ഓണ്‍ലൈനും

വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ കൈരളി ന്യൂസ് ഓണ്‍ലെന്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഏഴു ജില്ലകളില്‍ കനത്ത പോളിംഗ്; 75.56 % വോട്ടിംഗ്; കൂടുതല്‍ പോളിംഗ് മലബാറില്‍; ഫലം വരുമ്പോള്‍ യുഡിഎഫ് തകരുമെന്ന് പിണറായി

വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 80 ശതമാനം. പലയിടത്തും എല്‍ഡിഎഫുകാര്‍ക്കുനേരെ ആക്രമണം

ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകള്‍; ആദ്യഘട്ടം നാളെ; ഏഴു ജില്ലകളിലായി 31,161 സ്ഥാനാർഥികൾ

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചരണം ഇന്നവസാനിക്കും; കലാശക്കൊട്ടിനൊരുങ്ങി മുന്നണികള്‍

കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഇടതുപക്ഷ ജധാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും മിക്കയിടങ്ങളിലും മത്സര രംഗത്തുണ്ട്

തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരവേദിയാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ജനങ്ങള്‍ വിധിയെഴുതും

തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയമത്സര വേദിയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എസ്എന്‍ഡിപി-ആര്‍എസ്എസ് ബന്ധത്തിന് ഒത്താശ ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി; എസ്എന്‍ഡിപി നോമിനികള്‍ രാജിവയ്ക്കണം

ഇതിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ്.

കാവിയണിയുന്ന എസ്എന്‍ഡിപിയുടെ നോമിനികളെ സര്‍ക്കാര്‍ പദവികളില്‍നിന്നു നീക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറാണ് എസ്എന്‍ഡിപി നോമിനികള്‍ സര്‍ക്കാര്‍ പദവികള്‍ ഒഴിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ബുധനാഴ്ച; സിറ്റിംഗ് സീറ്റുകള്‍ അതതു കക്ഷികള്‍ക്കുതന്നെ

തദ്ദേശ ഭരണ തെരഞ്ഞടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ബുധനാഴ്ച തിരുവനന്തപുരത്തു ചേരും

യുഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനർ സ്ഥാനം ജെഡിയുവിന്; തർക്കങ്ങളില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുന്നണി യോഗം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിക്കാമെന്ന് യുഡിഎഫ് യോഗം

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടില്‍; ബിജെപി കണ്‍വെന്‍ഷന്‍ ഇന്ന്

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ഇടതുവലതു മുന്നണികള്‍ക്ക് ഒപ്പമെത്താന്‍ ബിജെപിയും തീവ്രശ്രമത്തിലാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ...

മൂർത്തിയേക്കാൾ ഊറ്റം വെളിച്ചപ്പാടിനോ? ജിജി തോംസണിനെതിരെ വീക്ഷണം

ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. സർക്കാർ തീരുമാനം തെറ്റായിരുന്നുവെന്ന ജിജി തോംസണിന്റ കുമ്പസാരത്തിൽ സത്യസന്ധതയല്ല, മറിച്ചു കാപട്യമാണ് അനാവൃതമാകുന്നതെന്നും സ്വയം വിശുദ്ധനും ...

Page 22 of 22 1 21 22

Latest Updates

Don't Miss