അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സാംസ്കാരിക വകുപ്പിന്റെ പ്രചരണം ആരംഭിക്കുന്നു : മന്ത്രി വി.എന് വാസവന്
ഇലന്തൂരില് രണ്ട് നരബലി നടന്നു എന്നറിഞ്ഞതിന്റെ ഞെട്ടലില് നിന്ന് നാം മുക്തരായിട്ടില്ല. പ്രാകൃതമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വീണ്ടും ചിലരെ എങ്കിലും കീഴ്പ്പെടുത്തി എന്നാണ് അത് നല്കുന്ന സൂചന. ...