
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണ യു എസില്‍ നിന്ന് നാടുകടത്തപ്പെട്ട് ഒടുവിൽ ഇന്ത്യയിലെത്തിയിരിക്കുകയാണ്. യു എസ് സുപ്രീം കോടതി ജഡ്ജിമാര്‍ ഹർജി നിരസിച്ചതിനാല്‍, കൈമാറല്‍ ഒഴിവാക്കാന്‍ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റാണ ഇന്ത്യയിലേക്ക് എത്തുന്നത്.
1961 ജനുവരി 12 ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചിച്ചാവത്‌നിയില്‍ ജനനം. തൊഴില്‍പരമായി ഡോക്ടറായ റാണ, പാകിസ്ഥാന്‍ സൈന്യത്തിന്റെ മെഡിക്കല്‍ ദളത്തില്‍ ക്യാപ്റ്റന്‍ ജനറല്‍ ഡ്യൂട്ടി പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചു. 1997-ല്‍ അദ്ദേഹവും ഭാര്യയും കാനഡയിലേക്ക് കുടിയേറി. 2001 ജൂണില്‍ കനേഡിയന്‍ പൗരത്വം നേടി. പ്രധാനമായും ചിക്കാഗോയില്‍ ആയിരുന്നു താമസം. ചിക്കാഗോ, ന്യൂയോര്‍ക്ക്, ടൊറന്റോ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് എന്ന ഇമിഗ്രേഷന്‍ സര്‍വീസസ് ഏജന്‍സി ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും പാകിസ്ഥാനില്‍ ലഷ്‌കര്‍ നടത്തിയ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു.
Read Also: തഹാവൂര്‍ റാണയെ ഇന്ത്യയിൽ എത്തിച്ചു; ദില്ലിയിൽ കനത്ത സുരക്ഷ
- 2008ലെ മുംബൈ ഭീകരാക്രമണത്തിന് 11 ദിവസം മുമ്പ് റാണ മുംബൈയിൽ എത്തി തീവ്രവാദികള്‍ ആക്രമിച്ച സ്ഥലങ്ങളിലൊന്നായ താജ് ഹോട്ടലില്‍ താമസിച്ചു.
- 2009 ഒക്ടോബര്‍ 18, മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച ജില്ലാന്‍ഡ്‌സ്-പോസ്റ്റന്‍ പത്രത്തിന്റെ ഓഫീസുകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്നാരോപിച്ച് റാണയും ഹെഡ്ലിയും അറസ്റ്റിലായി.
- 2011 മെയ് 16, യു എസ് ജില്ലാ കോടതിയില്‍ തഹാവൂര്‍ ഹുസൈന്‍ റാണയ്ക്കെതിരായ വിചാരണ ആരംഭിക്കുന്നു.
- 2011 ജൂണ്‍ 9, ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 160 ലധികം പേര്‍ കൊല്ലപ്പെട്ട 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന് ഭൗതിക സഹായം നല്‍കാനുള്ള ഗൂഢാലോചനയില്‍ ജൂറി റാണയെ കുറ്റവിമുക്തനാക്കി.
- 2011 ജൂണ്‍ 10, മുംബൈ ഭീകരാക്രമണത്തിന് ഭൗതിക സഹായം നല്‍കാനുള്ള ഗൂഢാലോചനയുടെ പേരില്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ യു എസ് കോടതി കുറ്റവിമുക്തനാക്കിയതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരാശ പ്രകടിപ്പിച്ചു.
- 2016 മാര്‍ച്ച്- ഏപ്രില്‍: ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി തന്റെ വീഡിയോ കോണ്‍ഫറന്‍സിങില്‍ തഹാവൂര്‍ റാണയുടെ പങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി.
- 2025 ജനുവരി 21, ഇന്ത്യയ്ക്ക് കൈമാറുന്നതിനെ ചോദ്യം ചെയ്ത് റാണ സമര്‍പ്പിച്ച ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി തള്ളി.
- 2025 ഏപ്രില്‍ 10, റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here