തഹാവൂര്‍ റാണയെ തിഹാർ  ജയിലില്‍ പാര്‍പ്പിക്കും

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയെ തിഹാർ ജയിലില്‍ പാര്‍പ്പിക്കും. കേസ് ദില്ലിയില്‍ പരിഗണിക്കുന്നതിനാല്‍ മുംബൈയിലേക്ക് തിരിച്ചയക്കില്ലെന്ന് സൂചന. ദില്ലിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് വിചാരണ നടക്കുക. റാണയുമായുള്ള വിമാനം ഉച്ചയോടെ ദില്ലിയിലെത്തും. ദില്ലിയിലെത്തിയാല്‍ റാണയുടെ എന്‍ഐഎ അറസ്റ്റ് ചെയ്യും. തീഹാര്‍ ജയിലില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ALSO READ: വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രം: മുര്‍ഷിദാബാദില്‍ ഇന്റര്‍നെറ്റിന് വിലക്ക്

2019ലാണ് റാണയെ കസ്റ്റഡിയിൽ ലഭിക്കാൻ അമേരിക്കയ്ക്ക് ഇന്ത്യ അപേക്ഷ നൽകിയത്. തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയാണെന്നും അതിനാൽ ഇന്ത്യയ്ക്ക് കൈമാറമമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

ALSO READ: മകളുടെ വിവാഹത്തിന് പത്തു ദിവസം മാത്രം; ഭാവി മരുമകനൊപ്പം വധുവിന്റെ അമ്മ ഒളിച്ചോടി! സംഭവം യുപിയില്‍

റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയാനാവില്ലെന്ന് യുഎസ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷയും കോടതി തള്ളി. കുറ്റവാളി കൈമാറ്റ ഉടമ്പടിപ്രകാരം റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കലിഫോർണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News