മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. റാണയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡി കാലാവധി നീട്ടാനാണ് സാധ്യത. കുടുംബാംഗങ്ങളുമായി സംസാരിക്കണമെന്ന റാണയുടെ അപേക്ഷ പാട്യാല കോടതി തള്ളിയതോടെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുംബൈ ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
മുംബൈഭീരാക്രമണവുമായി ബന്ധപ്പെട്ട് തഹാവൂർ റാണയെ 18 ദിവസമാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. മുംബൈ ഭീകരാക്രമണത്തിൻ്റെ ഗൂഢാലോചനയിൽ ഐഎസ്ഐക്കും ലക്ഷ്കർ ഇ തൊയ്ബക്കും ഉള്ള പങ്കും ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് റാണ വെളിപ്പെടുത്തിയിരുന്നു.
ALSO READ: പഹൽഗാം ഭീകരാക്രമണം; നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്ന് ചൈന
അതേസമയം ഭീകരാക്രമണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ റാണയിൽ നിന്നും ശേഖരിച്ചതായാണ് വിവരം. റാണയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി കോൾഡ് മാൻ ഹെഡ്ലിയെ ചോദ്യം ചെയ്യുന്നതിനായുള്ള അപേക്ഷ ഇന്ത്യ അമേരിക്കക്ക് കൈമാറിയേക്കും. ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം ഈ മാസം പത്താം തീയതിയാണ് തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

