ചോദ്യം ചെയ്യലിനോട് പ്രതികരിക്കാതെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ

thahawwur-rana-nia

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. ചോദ്യം ചെയ്യലിനോട് റാണ കൃത്യമായി പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

റാണയുടെ പാക്കിസ്ഥാന്‍ ബന്ധങ്ങള്‍, ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ സാജിദ് മിര്‍, ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്ക് ഇന്ത്യയില്‍ സഹായം നല്‍കിയത് ആരെന്ന് അടക്കമുള്ള ചോദ്യങ്ങള്‍ NIA സംഘം ഉന്നയിച്ചു. അതീവ സുരക്ഷാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന തഹാവൂര്‍ ഹുസൈന്‍ റാണെയെ 12 എന്‍ഐഎ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയുന്നത്.

Also Read :14 അടിയുള്ള സെല്‍, 24 മണിക്കൂറും നിരീക്ഷണം; തഹാവൂര്‍ റാണയ്ക്ക് വേണ്ടി എൻ ഐ എ ആസ്ഥാനത്ത് ഒരുക്കിയ ജയില്‍ ഇങ്ങനെ

ബഹുതലങ്ങളിലുള്ള ഡിജിറ്റല്‍ സുരക്ഷാ സംവിധാനങ്ങള്‍ അതീവ സുരക്ഷാ സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ഇഞ്ചും സി സി ടി വി ക്യാമറകള്‍ നിരീക്ഷിക്കുന്നുണ്ട്, കൂടാതെ 12 നിയുക്ത എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.

സെല്ലിനുള്ളില്‍ നിലത്ത് ഒരു കിടക്കയും കുളിമുറിയും സജ്ജീകരിച്ചിരിക്കുന്നതിനാല്‍ റാണക്ക് അധികം ചലിക്കാനാകില്ല. ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം തുടങ്ങിയ എല്ലാ അടിസ്ഥാന ആവശ്യങ്ങളും അകത്ത് എത്തിച്ചു നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News