
കുടുംബവുമായി സംസാരിക്കണമെന്ന് മുംബൈ ഭീകരക്രമണ കേസ് പ്രതി തഹാവൂർ റാണ. ഇക്കാര്യത്തിന് അനുമതി തേടി റാണ കോടതിയെ സമീപിച്ചു.
അഭിഭാഷകൻ മുഖേനയാണ് കോടതിയിൽ റാണ ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്നത്. കേസ് 23ന് പ്രത്യേക കോടതി പരിഗണിക്കും എന്നാണ് വിവരം.
ALSO READ: മഹാരാഷ്ട്രയിൽ ഹിന്ദി അടിച്ചേൽപ്പിക്കില്ല; പ്രതിഷേധങ്ങൾക്ക് ഒടുവിൽ മലക്കം മറിഞ്ഞ് ബിജെപി സർക്കാർ
അതേസമയം മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. ചോദ്യം ചെയ്യലിനായി അമേരിക്കയുടെ സഹായം തേടിയേക്കും. കേസില്‍ ഹെഡ്‌ലിയുടെ നിബന്ധന നിലനില്‍ക്കെയുള്ള അമേരിക്കയുടെ ഇടപെടല്‍ ഏറെ നിര്‍ണായമാകും. കസ്റ്റഡിയിലുള്ള തഹാവൂര്‍ റാണയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ണായക നീക്കം.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ എന്‍ ഐ എ ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിനായി എന്‍ഐഎ അമേരിക്കയുടെ സഹകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ഹെഡ്ലിയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സാധ്യമല്ല.ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിലെത്തി ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ നീക്കം. വിഷയത്തില്‍ രേഖമൂലമുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കാനാണ് അന്വേഷണ ഏജന്‍സി ശ്രമം നടത്തുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here