സഹകരിക്കാതെ തഹാവൂര്‍ റാണ; പാക് സേന യൂണിഫോം ആഗ്രഹിച്ചയാള്‍, ഐഎസ്‌ഐ ബന്ധം! വിവരങ്ങള്‍ ഇങ്ങനെ

കനത്ത സുരക്ഷയൊരുക്കിയിരിക്കുന്ന എന്‍ഐഎ ആസ്ഥാനത്തെ ചേമ്പറില്‍ വെള്ളിയാഴ്ച ആരംഭിച്ചതാണ് തഹാവൂര്‍ ഹുസൈന്‍ റാണയുടെ ചോദ്യം ചെയ്യല്‍. പാക് വംശജനും കനേഡിയന്‍ പൗരനുമായ റാണയെ യുഎസില്‍ നിന്നും 2008 മുംബൈ ആക്രമണവുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് യുഎസില്‍ നിന്നും നാടുകടത്തി ഇന്ത്യയിലെത്തിച്ചത്. ഒരു ദിവസത്തെ ചോദ്യം ചെയ്യലിനെ കുറിച്ചുള്ള എന്‍ഐഎയുടെ പ്രതികരണത്തില്‍ നിന്നും മനസിലാവുന്നത് ചോദ്യം ചെയ്യലിനോട് ഒരു തരത്തിലും റാണ സഹകരിക്കുന്നില്ലെന്നതാണ്.

റാണ നല്‍കിയിരിക്കുന്ന വിവരങ്ങളായി പുറത്ത വന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്, പാകിസ്ഥാനിലെ ഞ്ചാബ് പ്രവിശ്യയിലെ ചിച്ചാവത്‌നി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് റാണയെന്ന് എന്‍ഐഎയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞുവെന്നാണ്. റാണയുടെ പിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു. അയാള്‍ക്ക് മൂന്ന് ആണ്‍മക്കളാണ്. ഇതിലൊരാള്‍ പാക് സൈന്യത്തില്‍ ഇപ്പോള്‍ സൈക്യാട്രിസ്റ്റായി ജോലി ചെയ്യുകയാണ്. മറ്റൊരാള്‍ മാധ്യമപ്രവര്‍ത്തകനാണ്. റാണ കേഡറ്റ് കോളജ് ഹസനാബ്ദില്‍ എത്തിയപ്പോഴാണ് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുഎസിലെ ജയിലില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇയാള്‍ പരിചയപ്പെടുന്നത്.

ALSO READ: ഒന്നും രണ്ടുമല്ല നട്ടത് ഒരുകോടി തൈകള്‍; പത്മശ്രീ ജേതാവ് ‘വനജീവി രാമയ്യ’ ഇനി ഓര്‍മ!

97ല്‍ ഭാര്യയും ഡോക്ടറുമായ സാംറാസ് റാണ അക്തറുമായി ഇയാള്‍ കാനഡയിലേക്ക് കുടിയേറി. ഇമ്മിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ആരംഭിച്ച ഇയാള്‍ പിന്നീട് ഹലാല്‍ ഇറച്ചി ബിസിനസിലേക്ക് കടന്നു. ഇമ്മിഗ്രേഷന്‍ ബിസിനസിന്റെ മറവിലായിരുന്നു ഭീകരാക്രമണം. അവിടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചത് ഹെഡ്‌ലിയും.

മെഡിക്കല്‍ ഡിഗ്രി കിട്ടിയ ശേഷം പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗമായി. അവിടെ നിന്ന് വിട്ട് പോയിട്ടും പാക് സൈനിക ഇന്റലിജന്‍സിന്റെയും ഐഎസ്‌ഐഐയുടെയും എല്‍ഇടിയുടെയും ഉന്നത നേതാക്കന്മാരുമായുള്ള ചര്‍ച്ചകളില്‍ ഇയാള്‍ സൈനിക യൂണിഫോം അണിയുമായിരുന്നു. ഭീകരക്യാമ്പുകളിലും യൂണിഫോം അണിഞ്ഞാണ് ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നത്.

ALSO READ: “അഞ്ചാറ് വര്‍ഷം കൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയാണോ അധോഗതിയാണോയെന്ന് സംശയം”: ടൊവിനോ തോമസ്

ഇയാള്‍ സ്ഥിരം ബന്ധപ്പെട്ടിരുന്നത് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആഗോള തീവ്രവാദിയായ സാജിദ് മിര്‍ ആണ്. 26/11 ആക്രമണത്തിലെ മറ്റൊരു മുഖ്യകണ്ണി. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത് അഞ്ച് മില്യണ്‍ ഡോളറാണ്. റാണ ലഷ്‌കര്‍ ഈ തൊയ്ബയില്‍ മാത്രമല്ല ഹര്‍കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാമി ഉള്‍പ്പെടെ മറ്റ് ഭീകര സംഘടനകളുമായി ബന്ധമുള്ളയാളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ക്യാമ്പുകള്‍ ഐഎസ്‌ഐ, പാകിസ്ഥാനി സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി റാണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News