തൈമുറിന്റെ പിറന്നാള്‍ ആഘോഷം പട്ടോഡി പാലസില്‍; ചിത്രങ്ങള്‍ പങ്കുവച്ച് കരീന കപൂര്‍

ബോളിവുഡ് താരജോഡികളായ സെയിഫ് അലീ ഖാന്റെയും കരീന കപൂറിന്റെയും പുത്രനാണ് തൈമുര്‍ അലി ഖാന്‍.  ഹരിയാനയിലെ പട്ടോഡി പാലസിലാണ് തൈമുറിന്റെ ഏഴാം ജന്മദിനം ആഘോഷിച്ചത്. ബോളിവുഡ് താരവും കരീനയുടെ സഹോദരിയുമായ കരിഷ്മ കപൂറും പരിപാടിയില്‍ പങ്കെടുത്തു.

പട്ടോഡി പാലസിന്റെ പൂന്തോട്ടത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തിയത്. സെയ്ഫിനും കരീനയ്ക്കുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളോടൊപ്പം തൈമുറിന്റെ എഫ്സി ബാഴ്സലോണ തീമിലുള്ള കേക്കിന്റെ ചിത്രവും കരിഷ്മ പോസ്റ്റുചെയ്തു.

Also Read:  മഞ്ഞുകാലം തുടങ്ങുമ്പോള്‍ സ്‌കിന്നിനെ സംരക്ഷിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

അടുത്തിടെ വലിയ വിജയം നേടിയ ബോളിവുഡ് ചിത്രമായ അനിമലിലൂടെ ശ്രദ്ധനേടിയ പട്ടോഡി പാലസ്, സെയ്ഫ് അലി ഖാന്റെ വെബ് സീരീസായ താണ്ഡവിലും രാജകീയ പ്രതാപം പ്രദര്‍ശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here