
മുൻ കാമുകിയുടെ അച്ഛന്റെ ചിതാഭസ്മം മോഷ്ടിച്ച് കാമുകൻ. വീണ്ടും ഒന്നിച്ചില്ലെങ്കിൽ ചിതാഭസ്മം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എൽവി എന്ന 57 വയസ്സുള്ള കോഴി കർഷകനായ പ്രതിയാണ്, ടാങ് (48) എന്ന പേരുള്ള സ്ത്രീയുമായി പ്രണയത്തിൽ ആയിരുന്നത്. 15 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം, എൽവിയുടെ സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്‌നങ്ങളും മൂലം ടാങ് 2023 ൽ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതെ ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ALSO READ: ചിരിച്ചുകൊണ്ട് വിടവാങ്ങൽ ചടങ്ങിൽ പ്രസംഗം; ഇരുപതുകാരി വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു
2023 മെയ് മാസത്തിൽ, ടാങ്ങിന്റെ പിതാവിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സെമിത്തേരി സന്ദർശിച്ച ഇയാൾ മുൻകാമുകിയെ വൈകാരികമായി സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി ചിതാഭസ്മം മോഷ്ടിക്കാൻ പദ്ധതിയിട്ടു. ആഗസ്റ്റിൽ ചിതാഭസ്മം മോഷ്ടിക്കുകയും എൽവി ടാങ്ങിന് ഒരു ഭീഷണി കത്ത് അയക്കുകയും ആയിരുന്നു.
മോഷ്ടിക്കപ്പെട്ട കലശത്തിന്റെ ഫോട്ടോകളും, അച്ഛന്റെ കലശത്തിന് അടുത്തേക്ക് തിരിച്ചുവന്നില്ലെങ്കിൽ ‘ഇനി ഒരിക്കലും തന്റെ അച്ഛനെ കാണില്ല’ എന്ന സന്ദേശവും അതിൽ ഉണ്ടായിരുന്നു. തുടർന്ന് സ്ത്രീ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ സെമിത്തേരി പരിശോധനയിൽ, കലശം സൂക്ഷിച്ചിരുന്ന അറ തകർത്തതായും, കലശവും ഫലകവും കാണാതായതായും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ, മോഷണം അദ്ദേഹം നിഷേധിച്ചു, എന്നാൽ നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ കോഴി ഫാമിന് സമീപം ഒളിപ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മാർച്ച് 28 ന് പോലീസ് ആ കലശം കണ്ടെടുത്ത് ടാങ്ങിന് തിരികെ നൽകി. ശവസംസ്കാര വസ്തുക്കൾ മോഷ്ടിച്ചതിനും കേടുപാടുകൾ വരുത്തിയതിനും ക്രിമിനൽ ഭീഷണിപ്പെടുത്തലിനും എൽവിക്കെതിരെ ഇപ്പോൾ അധിക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here