
സാധനങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഒഎൽഎക്സ്. സെക്കൻഡ് ഹാൻഡ് സാധനങ്ങൾ, വീട്, വാഹനങ്ങൾ അങ്ങനെ എന്തും ഒഎൽഎക്സിൽ ലഭിക്കും. എന്തിനേറെ പറയുന്നു ബ്രിട്ടീഷ് സ്പോർട്സ് കാർ ബ്രാൻഡ് മക്‌ലാറന്റെ സൂപ്പര്‍ കാര്‍ വരെ ഓഎൽഎക്സിൽ വിൽക്കാനിട്ടിട്ടുണ്ട്.
പക്ഷെ അതു പോലെ ഒഎൽഎക്സിൽ വരുന്ന വ്യാജന്മാരേയും സൂക്ഷിക്കണം. ഒഎൽഎക്സ് വഴി വാഹനം വിൽക്കുകയും പിന്നാലെ മോഷ്ടിക്കുകയും ചെയ്യുന്ന സംഘത്തെ മുമ്പ് പൊലീസ് പിടിച്ചത്. കോവിഡ് സമയത്ത് സെക്കൻഡ് ഹാന്റ് കാറുകൾ ഒഎൽഎക്സിൽ വാങ്ങുമ്പോൾ സൂക്ഷിക്കണം എന്ന് അക്കാലത്ത് പൊലീസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു.
അത് പോലെ തന്നെ ഒഎൽഎക്സ് വഴി തട്ടിപ്പ് നടത്തിയത്തി പൈസ തട്ടിയെടുത്ത കേസിലെ പ്രതിയെ കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ ഏകദേശം പതിനഞ്ചോളം പേരെ ഒഎൽഎക്സ് വഴി പറ്റിച്ചിരുന്നു.
അത് പോലെ ഒഎൽഎക്സ് വഴി ഫോൺ വാങ്ങുമ്പോഴും ശ്രദ്ധിച്ചിരിക്കണം. അത് മോഷ്ട്ച്ചതോ മറ്റോ ആകാൻ ചിലപ്പോൾ സാധ്യതയുണ്ട്. അതിനാൽ തന്നെ ഫോൺ അതു പോലുള്ള ഇലക്ട്രിക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ബോക്സ്, ബില്ല് മുതലായവ ആവശ്യപ്പെടണം. എപ്പോഴും ശ്രദ്ധിച്ചിരിക്കുക സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങുമ്പോൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട് അതിനാൽ കരുതിയിരിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here