ഒമാനില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം; നിയമം പ്രാബല്യത്തില്‍

ഒമാനില്‍ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി.
എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ അനുവദിക്കുക. ആഗസ്റ്റ് 31 വരെ ഉച്ച വിശ്രമ നിയമം നീണ്ടുനില്‍ക്കും. തുറസായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി ഒമാന്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമമാണ് ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നത്.

അതേസമയം, വിശ്രമം അനുവദിച്ച സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത്   അവകാശ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.  തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം  കമ്പനികള്‍ ഒരുക്കണം.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 100 ഒമാന്‍ റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ, ഒരു വര്‍ഷത്തിലധികം തടവ് ശിക്ഷയും ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News