നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്ന് തലാലിന്റെ സഹോദരൻ ; പ്രോസിക്യൂട്ടർക്ക് വീണ്ടും കത്തയച്ചു

nimisha-priya-supremecourt

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി. ഇക്കാര്യം ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി.

വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപെട്ടാണ് കത്ത് നൽകിയത്. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ചശേഷം ഇത് രണ്ടാം തവണയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി കത്ത് നല്‍കുന്നത്. ഇനി മധ്യസ്ഥ ചർച്ചകൾക്ക് തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം പറയുന്നു.

ALSO READ : ഇൻസ്റ്റ​ഗ്രാമും യൂട്യൂബും ഇനി കുട്ടികൾക്ക് ഉപയോ​ഗിക്കാൻ സാധിക്കില്ല: 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ ബാൻ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിന് ശേഷം തുടർച്ചയായി ഫേസ്ബുക്കിലൂടെ തന്റെ പ്രതികരണങ്ങൾ അറിയിച്ച് തലാലിന്റെ സഹോദരൻ രംഗത്തെത്തിയിരുന്നു. ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അബ്ദുല്‍ ഫത്താഹ് പ്രതികരിച്ചിരുന്നു.

ALSO READ : യുഎസ് തീരുവ ഇന്ത്യക്ക് ഉണ്ടാക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ക്ഷീരോൽപ്പന്ന വിപണി തുറന്നു നൽകിയാൽ കാർഷിക മേഖലയെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News