
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീമിലേക്ക് സമര്‍ഥരായ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ നാല്, ഏഴ് ക്ലാസ്സുകളിലെ വാര്‍ഷികപരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ”എ” ഗ്രേഡ് ലഭിച്ചവരായിരിക്കണം.
പട്ടികവര്‍ഗ ദുര്‍ബല വിഭാഗത്തിലെ കാടര്‍, കുറുമ്പര്‍, ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, കൊറഗ സമുദായ വിദ്യാര്‍ഥികളില്‍ ‘ബി’ ഗ്രേഡ് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ നാല്, ഏഴ് ക്ലാസുകളില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍പഠിച്ചവരും സ്‌കീംകാലയളവില്‍ സര്‍ക്കാര്‍/എയ്ഡഡ്‌സ്‌കൂളുകളില്‍ പഠനം നടത്തുന്നവരുമായിരിക്കണം. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനപരിധി 1,00,000 രൂപയില്‍ കവിയരുത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ജാതി, വരുമാനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് (ബന്ധപ്പെട്ട സ്‌കൂള്‍ എച്ച്.എം. സാക്ഷ്യപ്പെടുത്തിയത്), മുന്‍ഗണനാഇനങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ജൂലൈ 21നകം പുനലൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ്ഗവികസന ഓഫീസിലോ, കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0475 2222353 എന്ന നമ്പറിൽ ബന്ധപ്പെടാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here