പത്ത് വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വിലക്കി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്നത് വിലക്കി താലിബാന്‍. ഘാസി പ്രവിശ്യയില്‍ അടക്കം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് താലിബാന്‍ വിലക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Also read- ഹരിയാന സന്ദര്‍ശനത്തിനിടെ സിപിഐ നേതാക്കളെ തടഞ്ഞു

പത്തു വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് വിലക്കി താലിബാന്‍ ഉത്തരവിറക്കിയിരുന്നു.

Also read- ഉത്തര്‍പ്രദേശില്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികള്‍ക്ക് മര്‍ദനം; സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടി, മൂത്രം കുടിപ്പിച്ചു

എന്‍ജിഒകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചുപൂട്ടാനും താലിബാന്‍ ഉത്തരവിറക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News