ഹിന്ദു – സിക്ക് ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കും; പ്രഖ്യാപനവുമായി താലിബാന്‍

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ചരിത്രപരമായ പങ്കുവഹിച്ച ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും രാജ്യത്തേക്ക് അവരുടെ തിരിച്ചുവരവ് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. ഹിന്ദു സിഖ് കുടുംബങ്ങളുടെ സ്വത്തുകള്‍ മുന്‍ ഭരണകാലങ്ങളില്‍ യുദ്ധ പ്രഭുക്കള്‍ തട്ടിയെടുത്തിരുന്നു. അതിനാല്‍ യഥാര്‍ത്ഥ ഉടമകള്‍ക്ക് സ്വത്തുക്കള്‍ തിരികെ നല്‍കാന്‍ ഒരു കമ്മീഷനെ നീതിന്യായ രൂപീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസ് മേധാവി സുഹൈല്‍ ഷഹീനാണ് പുറത്തുവിട്ടതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: റിയാസ് മൗലവി വധക്കേസ്; സർക്കാർ സമർപ്പിച്ച അപ്പീലില്‍ ഹൈക്കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു

ഇന്ത്യയുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള താലിബന്റെ ശ്രമത്തിന്റെ തുടക്കമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. യുഎസ് പിന്തുണയുണ്ടായിരുന്ന മുന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട യുദ്ധപ്രഭുക്കന്മാരില്‍ സ്വത്തുക്കള്‍ തിരിച്ചുപിടിക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതികളെ അഭിസംബോധന ചെയ്യുന്നതില്‍ പുതിയ നീക്കം പ്രധാന മുന്നേറ്റമാണെന്നും താലിബാന്‍ അഭ്ിപ്രായപ്പെട്ടു.

ALSO READ: ദില്ലി മദ്യനയ അഴിമതിക്കേസ്; കെ.കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു

2021 ഓഗസ്റ്റില്‍ താലിബാന്‍ രാജ്യം ഏറ്റെടുത്തതോടെ പിരിച്ചുവിട്ട അഫ്ഗാനിസ്ഥാനിലെ പാര്‍ലമെന്റ് അംഗമായിരുന്ന നരേന്ദര്‍ സിംഗ് ഖല്‍സ അടുത്തിടെ കാനഡയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്കുള്ള തിരിച്ചുവരവ് ശ്രദ്ധേയമാണെന്നും താലിബാന്‍ പറയുന്നു. താലിബാന്റെ മൂന്നു വര്‍ഷം മുമ്പ് അധികാരമേറ്റത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയാണ് നരേന്ദര്‍ സിംഗ് അടങ്ങിയ ആദ്യ സംഘത്തെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News