ആ സിനിമയിൽ അഭിനയിക്കുമ്പോൾ തമന്നയ്ക്ക് 13 വയസായിരുന്നു; തമന്നയുടെ പഴയ വീഡിയോ വൈറല്‍

സിനിമ പ്രേമികൾക്ക് ഇഷ്ട്ട താരമാണ് തമന്ന ഭാട്ടിയ. തമന്ന അരങ്ങേറ്റം കുറിച്ചത് 2005 ൽ പുറത്തിറങ്ങിയ ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എന്ന ഹന്ദി ചിത്രത്തിലൂടെയാണ്. അന്ന് തമന്നയ്ക്ക് 13 വയസായിരുന്നു പ്രായം. ഇപ്പോഴിതാ ആദ്യ സിനിമയുടെ റിലീസിന് മുന്‍പുള്ള തമന്നയുടെ ഒരു ലഘു വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. വിഡിയോയിൽ തമന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് പറയുന്നത് കാണാം.

Also read:വിമാനത്തില്‍ കയറിയ അമ്മ തിരിഞ്ഞ് നോക്കി ഞെട്ടി; പൈലറ്റായ മകന്റെ സര്‍പ്രൈസ് കണ്ട് കൈയ്യടിച്ച് സൊഷ്യല്‍ മീഡിയ

“ഞാനിപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. 2005 ല്‍ ഞാന്‍ പരീക്ഷ എഴുതും. പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം. ഇപ്പോള്‍ പത്താംക്ലാസ് പൂര്‍ത്തിയാവാറായി”, എന്നാണ് വീഡിയോയില്‍ തമന്ന പറയുന്നത് കാണാം. ഇന്‍സ്റ്റഗ്രാമിലൂടെ എത്തിയ ഈ വീഡിയോയ്ക്ക് ഇതിനോടകം 2.4 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News