തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ചനിലയിൽ; ഉപജീവനം നടത്തിയത് ഭിക്ഷാടനം വഴി

തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ചനിലയിൽ. തമിഴ് ചിത്രങ്ങളിലെ ഹാസ്യകഥാപാത്രങ്ങൾ അവതരിപ്പിച്ചതിൽ ശ്രദ്ധേയനായ നടനായിരുന്നു മോഹൻ . തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പരൻകുണ്ഡം തെരുവിലാണ് മോഹനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 60 കാരനായ നടൻ കടുത്ത ദാരിദ്ര്യത്തിലായിരുന്നു എന്നാണ്​ അയൽവാസികൾ പറയുന്നത്. വർഷങ്ങളായി ഭിക്ഷാടനം നടത്തിയാണ് അദ്ദേഹം ഉപജീവനം നടത്തിയത്.

1980 മുതലുള്ള കാലഘട്ടത്തിൽ തമിഴ് സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങൾക്ക് പേരുകേട്ട നടനായിരുന്നു മോഹൻ. 1989ൽ പുറത്തിറങ്ങിയ ‘അപൂർവ സഹോദരങ്ങൾ’ എന്ന കമൽഹാസൻ ചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളിൽ ഒരാളായ അപ്പുവിന്റെ (കമൽഹാസൻ) ഉറ്റ സുഹൃത്തിനെയാണ് മോഹൻ അവതരിപ്പിച്ചത്. കൂടാതെ അത്ഭുത മനിതർകൾ, നാൻ കടവുൾ എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തു.

also read :ഓണത്തോട് കൂടി ശമ്പളം കുടിശികയടക്കം നൽകും, ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

10 വർഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം ഭിക്ഷാടനം നടത്തിയാണ്​ ഉപജീവനം കണ്ടെത്തിയിരുന്നത്​. സിനിമ ലഭിക്കാതായതോടെ വർഷങ്ങൾക്ക് മുമ്പ് തിരുപ്പരൻകുണ്ഡത്തേക്ക്​ താമസം മാറ്റി. ഇദ്ദേഹത്തെ റോഡിൽ മരിച്ച നിലയിൽ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടൻ മോഹനാണെന്ന് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ല. മോഹൻ സ്വാഭാവിക കാരണങ്ങളാൽ മരിച്ചുവെന്നാണ്​ പ്രാഥമിക നിഗമനം. മോഹന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയി കുടുംബത്തിന് വിട്ടുനൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News