ദളപതി കൊടിനാട്ടുമ്പോൾ; രാഷ്ട്രീയത്തിലും ഗോട്ടാകുമോ?

Vijay

തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു പടി കൂടി ചവിട്ടിക്കറുകയാണ് ദളപതി വിജയ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഔദ്യോഗിക ഗാനവും താരം പുറത്തിറക്കി.

ഇനി രാഷ്ട്രീക്കാരുള്‍പ്പെടുന്ന, സിനിമ ആരാധകരുള്‍പ്പെടുന്ന ഒരു വലിയ സമൂഹം തമിഴ്നാട്ടിലേക്ക് ഉറ്റുന്നോക്കുന്നത് സിനിമയിലെ ചരിത്രം തന്നെ വിജയ്ക്ക് രാഷ്രീയത്തിലും ഫലിപ്പിക്കാനാകുമോ എന്നാണ്. അഭിനയത്തില്‍ മാത്രമാണോ അതോ യഥാര്‍ത്ഥ പച്ചയായ രാഷ്ട്രീയ ജീവിതത്തിലും ഗോട്ടാകാന്‍ ഇളയ ദളപതിക്ക് കഴിയുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Also Read : ‘വിജയക്കൊടി പാറി’; തമിഴക വെട്രി കഴകം പതാക പുറത്തിറക്കി വിജയ്

2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് ഇനി തന്റെ ലക്ഷ്യമെന്നറിയിച്ചുകൊണ്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്.

സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ഇതാദ്യമായിട്ടല്ല തമിഴ്നാട്ടില്‍ സംഭവിക്കുന്നത്. എം ജി ആര്‍, ജയലളിത, വിജയ കാന്ത് തുടങ്ങി അനേകം താരങ്ങളാണ് ദ്രാവിഡ പശ്ചാത്തലമുള്ള തമിഴ് രാഷ്ട്രീയചരിത്രത്തില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. വിജയ്ക്കും അത് കഴിയുമോ എന്നതാണ് ഇനിയുള്ള ചോദ്യം.

വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം റിലീസ് ആകാനിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ദ ഗോട്ട്. ചിത്രത്തിന്റെ പേരും താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ദ റിയല്‍ ഗോട്ടായി വിജയ് മാറുമെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News