ദേശീയ അവാർഡിൽ നിരാശയോടെ തമിഴ് സിനിമാ പ്രേമികൾ

‘ജയ് ഭീം’, ‘കർണൻ’, ‘സർപ്പാട്ടൈ പരമ്പരൈ’ എന്നീ ചിത്രങ്ങൾക്ക് പുരസ്ക്കാരം ലഭിക്കാത്തതിൽ നിരാശയിലാണ്ട് തമിഴ് സിനിമാപ്രേമികൾ.
രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ പുരസ്‌കാര പ്രഖ്യാപനത്തിൽ വിജയകരമായ പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്ന തമിഴ് ചിത്രങ്ങളായിരുന്നു ‘ജയ് ഭീം’, ‘കർണൻ’, ‘സർപ്പാട്ടൈ പരമ്പരൈ’ തുടങ്ങിയവ. എന്നാൽ ഈ ചിത്രങ്ങളൊന്നും തന്നെ പരിഗണിക്കപ്പെടാതെ പോയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നിരാശയ്‌ക്കിടയിലും ഒരു വെള്ളിവെളിച്ചം വന്നത് “കടൈസി വിശ്വാസായി” മികച്ച തമിഴ് ചിത്രത്തിനുള്ള അവാർഡും പ്രധാന നടൻ നല്ലാണ്ടിക്കുള്ള പ്രത്യേക പരാമർശവും നേടിയതാണ്.

also read; തളര്‍ന്നു കിടന്ന 47കാരിയെ സംസാരിപ്പിച്ച് എഐ, ഡിജിറ്റല്‍ അവതാറില്‍ പ്രതീക്ഷയോടെ ശാസ്ത്രജ്ഞര്‍

ഈ ചിത്രങ്ങൾ മികച്ച നടൻ, നടി എന്നീ പല നേട്ടങ്ങളും കൈവരിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നിൽപോലും പരാമർശിക്കപ്പെട്ടില്ല. ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത “കർണ്ൻ” അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധിയായ സിനിമയായിരുന്നു. ഈ ചിത്രത്തിനും മികച്ച അംഗീകാരങ്ങൾ പ്രതീക്ഷിച്ചിരുന്നു. വടക്കൻ മദ്രാസിന്റെ ഉജ്ജ്വലമായ ആവിഷ്‌കരകമായെത്തിയ “സർപ്പാട്ടൈ പരമ്പരൈ” എന്ന ചിത്രത്തിന് അംഗീകാരം ലഭിക്കാത്തതും നിരാശയുടെ ആക്കം കൂട്ടുന്നു. ആകർഷകമായ തിരക്കഥയും മികച്ച സംഗീതവും ഉണ്ടായിരുന്നിട്ടും ജൂറിയിൽ അടയാളപ്പെടുത്താൻ സിനിമ പരാജയപ്പെട്ടു. ജയ് ഭീമിനെ അവാർഡ് കമ്മിറ്റി പാടെ തഴയുകയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

also read; ബില്‍ക്കീസ് ബാനു കേസ്; പ്രതി അഭിഭാഷകന്‍; കുറ്റം തെളിഞ്ഞ ശേഷവും നിയമപരിശീലനത്തിനുള്ള ലൈസന്‍സോ എന്ന് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News