തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ എസ് ശിവാജി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ. എസ് ശിവാജി(66) അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സഹസംവിധായകൻ,സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ എന്നീ നിലകളിലൊക്കെ ശിവാജി പ്രവർത്തിച്ചിട്ടുണ്ട്. 1981-ല്‍ പുറത്തെത്തിയ പന്നീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം 80കളിലേയും 90കളിലേയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു.

also read :അച്ഛന് കൂട്ടൊരുക്കി മകന്‍; 72-ാം വയസില്‍ രവീന്ദ്രന്‍ പൊന്നമ്മയ്ക്ക് മിന്നുകെട്ടി; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വിവാഹം

ധാരാള പ്രഭു, സുരറൈ പോട്ര്, കോലമാവ് കോകില, ഗാർഗി എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. യോഗി ബാബു കേന്ദ്ര കഥാപാത്രമായെത്തിയ ‘ലക്കി മാനാണ്’ ശിവാജിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.  അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദൻ കാമരാജൻ, ഉന്നൈപ്പോൽ ഒരുവൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടി. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രമിലും ആർ. എസ് ശിവാജി അഭിനയിച്ചിരുന്നു.

also read :കണ്ണാടിയിൽ സ്വന്തം പ്രതിബിംബം; ഗുലുമാല് പിടിച്ച് കുതിര; വീഡിയോ

1956ൽ ചെന്നൈയിലാണ് ശിവാജിയുടെ ജനനം. നടനും നിർമാതാവുമായ എം ആർ സന്താനമാണ് പിതാവ്. നടനും സംവിധായനുമായ സന്താന ഭാരതി സഹോദരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here