
സ്ത്രീധനപീഡനത്തെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലാണ് ദാരുണ സംഭവമുണ്ടായത്. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മനംനൊന്ത് തിരുവള്ളൂര്‍ ജില്ലയിലെ പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ആണ് ആത്മഹത്യ ചെയ്തത്.
കട്ടാവൂര്‍ സ്വദേശിയായ പനീര്‍ (37) ആണ് ലോകേശ്വരിയെ ജൂണ്‍ 27ന് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് യുവതി തൂങ്ങിമരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ് ലോകേശ്വരിയുടെ ഭര്‍ത്താവ് പനീര്‍.
തിങ്കളാഴ്ച രാത്രിയോടെ ലോകേശ്വരിയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ലോകേശ്വരിയെ പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
Also Read : വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് യുവാവ്; കാരണം ഞെട്ടിക്കുന്നത്
സംഭവത്തില്‍ പൊന്നേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോകേശ്വരി സ്ത്രീധന പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ലോകേശ്വരിയുടെ വീട്ടുകാരോട് 10 പവന്‍ സ്ത്രീധനം വേണമെന്നായിരുന്നു ഭര്‍ത്താവും വീട്ടുകാരും ആദ്യം അറിയിച്ചിരുന്നത്.
എന്നാല്‍ അത്രയും സാമ്പത്തികം ഇല്ലാത്തതിനാല്‍ 5 പവന്‍ നല്‍കാമെന്നായിരുന്ന് ലോകേശ്വരിയുടെ വീട്ടുകാര്‍ സമ്മതിച്ചെങ്കിലും 4 പവന്‍ സ്വര്‍ണമാണ് സ്ത്രീധനമായി നല്‍കാന്‍ കഴിഞ്ഞത്. ബാക്കി ഒരു പവന്‍ സ്വര്‍ണം ഉടന്‍ ലഭിക്കണമെന്നും പറഞ്ഞാണ് പനീറിന്റെ വീട്ടുകാര്‍ ലോകേശ്വരിയെ പീഡിപ്പിച്ചിരുന്നത്.
4 പവന്‍ സ്വര്‍ണത്തിന് പുറമെ വസ്ത്രങ്ങളും ബൈക്കും സ്ത്രീധനമായി വീട്ടുകാര്‍ നല്‍കിയിരുന്നു. പക്ഷേ കുടുംബത്തിലെ മൂത്ത മരുമകള്‍ക്ക് 12 പവന്‍ സ്ത്രീധനമായി ലഭിച്ചിരുന്നെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ ലോകേശ്വരിയെ പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയ ലോകേശ്വരി, ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നു. ബാക്കിയുള്ള ഒരു പവന് പുറമെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എസി കൂടി വാങ്ങണമെന്ന് പറഞ്ഞ് തന്നെ ഉപദ്രവിച്ചതായി ലോകേശ്വരി മാതാപിതാക്കളോട് പറഞ്ഞിരുന്നു. അടുത്ത ദിവസമാണ് ലോകേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here