‘സമഗ്ര ശിക്ഷാ പദ്ധതിക്കുള്ള 2,152 കോടി തരാതെ കേന്ദ്രം വഞ്ചിച്ചു’; ക്ഷേമപദ്ധതികള്‍ക്ക് അടക്കം സ്വന്തം നിലയ്ക്ക് ഫണ്ട് ലഭ്യമാക്കുമെന്ന് തമി‍ഴ്നാട്

thangam-thennarasu-tamil-nadu-budget-2025

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ (എന്‍ ഇ പി) ഉയര്‍ത്തിയ എതിര്‍പ്പ് പിന്‍വലിച്ചാല്‍ മാത്രം സമഗ്ര ശിക്ഷാ പദ്ധതി പ്രകാരമുള്ള ഫണ്ട് അനുവദിക്കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അതിനാല്‍ സംസ്ഥാനം സ്വന്തം നിലയ്ക്ക് ഫണ്ട് അനുവദിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തങ്കം തെന്നരസ്. 2,152 കോടിരൂപ തരാതെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സമഗ്രശിക്ഷാ പദ്ധതിക്ക് കീഴില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തമിഴ്നാട് വിജയകരമായി നടപ്പാക്കിവരികയാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കുള്ള ശമ്പളവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് തമിഴ്നാട് സര്‍ക്കാര്‍ സ്വന്തംനിലയ്ക്ക് നല്‍കും. ഹിന്ദിയുടെ മേധാവിത്വം ലക്ഷ്യമിട്ടുള്ള ത്രിഭാഷാനയത്തെ പ്രോത്സാഹിപ്പിക്കുന്ന എന്‍ ഇ പി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രം ഫണ്ട് അനുവദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Read Also: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനൊരുങ്ങി കേന്ദ്രം; സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക 23446 കോടി

കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ് തമി‍ഴ്നാട്. ക‍ഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. രൂപയുടെ ഔദ്യോഗിക ചിഹ്നത്തിനു പകരം തമിഴില്‍ ‘രൂ’ എന്നാണെഴുതിയത്. ബജറ്റിനു മുന്നോടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആണ് ലോഗോ പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News