‘നുണകളും വാട്‌സ്ആപ്പ് കഥകളുമാണ് ബിജെപിയുടെ ഹൃദയമിടിപ്പ്, മോദിയുടെ മുഖത്ത് തോല്‍ക്കാൻ പോകുന്നയാളുടെ ഭയം: എം.കെ. സ്റ്റാലിന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പ്രളയമുണ്ടായപ്പോള്‍ ഈ പ്രധാനമന്ത്രി എവിടെ ആയിരുന്നുവെന്ന് സ്റ്റാലിൻ ചോദിച്ചു. ഗുജറാത്തില്‍ പ്രളയമുണ്ടായപ്പോള്‍ സന്ദര്‍ശനം നടത്താന്‍ മോദിയ്ക്ക് സമയം കിട്ടിയിരുന്നെന്നും, എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ മോദിയുടെ വാഗ്ദാനം എവിടെയെന്നും സ്റ്റാലിന്‍ ചോദിച്ചു.

ALSO READ: ‘വാഹനാപകടത്തിൽ ഗുരുതര പരിക്ക്, മമത ബാനർജി ആശുപത്രിയിൽ’, ആശങ്കയറിയിച്ച് ടിഎംസി നേതാക്കൾ

‘മോദിയുടെ ഗ്യാരന്റിയെക്കുറിച്ച് പ്രധാനമന്ത്രി നിരന്തരം പത്രങ്ങളിലും ചാനലുകളിലും പരസ്യം ചെയ്യുമ്പോള്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ല. നുണകളും വാട്‌സ്ആപ്പ് കഥകളും ബി.ജെ.പിയുടെ ഹൃദയമിടിപ്പാണ്. എന്നാൽ ഈ നുണകള്‍ പൗരന്മാര്‍ ഏറ്റെടുക്കുകയില്ല’, സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

ALSO READ: ഒറ്റത്തവണ ഉടുത്ത സാരികൾ വിൽപനയ്ക്ക് വെച്ച് നവ്യ നായർ, ‘പ്രീ-ലവ്ഡ് നവ്യ നായര്‍’ എന്ന പേജിലൂടെ പുതിയ സംരഭം

അതേസമയം, പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് എം.കെ. സ്റ്റാലിന്‍ വീണ്ടും വ്യകത്മാക്കി. ജനങ്ങളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് പൗരത്വ ഭേദഗതി നിയമം തമിഴ്‌നാട്ടില്‍ നടപ്പിലാക്കില്ലെന്ന് തീരുമാനിച്ചതെന്നും, മോദിയുടെ മുഖത്ത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം പ്രകടമാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News