
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ എംഎൽഎ സ്ഥാനം രാജിവെച്ച് വിജയ്. മന്ത്രി സെങ്കോട്ടയ്യനാണ് വിജയ് യുടെ രാജിക്കത്ത് കൈമാറിയത്. ഇന്ന് രാവിലെയാണ് രാജിവെച്ചത്. ആരാണ് വിജയ്ക്ക് പകരം ആ മത്സരിക്കാനെത്തുക എന്ന ആകാംക്ഷയിൽ ആണ് ആളുകൾ. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും ആണ് മത്സരിച്ചിരുന്നത്. രണ്ടിടത്തും വിജയിച്ച സാഹചര്യത്തിലാണ് ഒരു മണ്ഡലത്തിൽ നിന്ന് വിജയ് രാജി വെച്ചത്. 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കണം എന്നാണ് നിയമം.
ഇന്ന് രാവിലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈയിലെ ജവഹർ ലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നടി തൃഷ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ALSO READ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
നേരത്തെ കേവല ഭൂരിപക്ഷം ഇല്ല എന്ന് പറഞ്ഞു സത്യപ്രതിജ്ഞ വൈകിപ്പിക്കാൻ ശ്രമിച്ച ഗവർണറുടെ നിലപാടിനെതിരെ വിമർശനം ശക്തമായിരുന്നു. സി പി ഐ എം, സി പി ഐ തുടങ്ങിയ പാർട്ടികളുടെ എം എൽ എ മാർ ഉൾപ്പെടെ 120 പേരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത്. സുസ്ഥിരമായ സർക്കാരിന് വേണ്ടി നിരുപാധികമായ പിന്തുണയാണ് ഇടതുപാർട്ടികൾ നൽകിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

