വടിവാളുകൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ച് കോണ്‍ഗ്രസ് നേതാവിൻ്റെ മകൻ: സംഭവം തമി‍ഴ്നാട്ടില്‍

congress

തമിഴ്‌നാട്ടില്‍ കോൺഗ്രസ് കൗൺസിലറുടെ മകൻ പിറന്നാള്‍ ദിനത്തില്‍ പൊതുസ്ഥലത്ത് വെച്ച് വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത് വിവാദമാകുന്നു. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ വാർഡ് 31 ലെ കൗൺസിലറായ സംഗീത ബാബുവിന്റെ മകൻ ദർശൻ ആണ് ജന്മദിനാഘോഷത്തിനിടെ കേക്ക് മുറിക്കാൻ വടിവാല്‍ ഉപയോഗിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

സംഭവത്തിൻ്റെ വീഡിയോയിൽ, ദർശൻ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ‘കിംഗ്’ എന്ന അക്ഷരത്തിൽ എഴുതിയ കേക്ക് വാൾ ഉപയോഗിച്ച് മുറിക്കുന്നത് കാണാം. ലൈസൻസ് പ്ലേറ്റിന് കീഴിൽ ‘കൗൺസിലർ’ എന്ന് എഴുതിയ ഒരു ആഡംബര എസ്‌യുവിയെ സ്വാഗതം ചെയ്യാൻ പടക്കം പൊട്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡോ. എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിന് സമീപം എവിടെയോയാണ് സംഭവം നടന്നതെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

ALSO READ: ഫ്ലോറിഡയില്‍ റെയില്‍വേ ട്രാക്കിലേക്ക് വിമാനം ഇടിച്ചിറങ്ങി അപകടം: മൂന്ന് മരണം

ആഘോഷം കണ്ട സമീപത്തുള്ള ഒരു കടക്കാരനാണ് പൊലീസില്‍ പരാതി നല്‍കിയത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കേസെടുത്തതിന് പിന്നാലെ ദര്‍ശ‍ൻ ഒ‍ളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News