തെരഞ്ഞെടുപ്പ് ചൂടിൽ തമിഴ്നാട്; പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി അഞ്ചു നാളുകൾ മാത്രം

Tamil Nadu Election Campaign

തമിഴ്നാട് ശക്തമായ തെരഞ്ഞെടുപ്പ് ചൂടിൽ. പരസ്യപ്രചാരണം അവസാനിക്കാൻ ഇനി അഞ്ചു നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ മണ്ഡലം പുനർ നിർണയമാണ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മുഖ്യപ്രചാരണ വിഷയമായി ഡിഎംകെ മുന്നോട്ടുവയ്ക്കുന്നത്.

കേന്ദ്ര സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം നടത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രചരണം തുടരുകയാണ്. ആണ്ടിപ്പട്ടിയിലും ദിണ്ടിഗലിലുമാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രചാരണം നടക്കുക. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇന്ന് തിരുപ്പൂർ, കോയമ്പത്തൂർ,നീലഗിരി ജില്ലകളിൽ പ്രചാരണം നടത്തും.

ALSO READ: തൊഴിലാളി സമരം: എം എ ബേബി ഇന്ന് നോയിഡയിലേക്ക്, ഒപ്പം സിപിഐഎം പാർലമെന്റ് അംഗങ്ങളും

മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ എംപി ഇന്ന് മുതൽ ഈ മാസം 20 വരെ ഡിഎംകെ സഖ്യത്തിനായി ചെന്നൈയിൽ പര്യടനം നടത്തും. ചെന്നൈ ഈസ്റ്റ്, വെസ്റ്റ് മേഖലകളിലാണ് അദ്ദേഹം പ്രചാരണത്തിനായി ഇറങ്ങുക. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി ഇന്നലെ കോയമ്പത്തൂർ കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടത്തിയത്. വരും ദിവസങ്ങളിൽ സ്വന്തം മണ്ഡലമായ എടപ്പാടിയും സേലവും കേന്ദ്രീകരിച്ചാകും പ്രചാരണം. കേന്ദ്രമന്ത്രി അമിത്ഷാ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എന്നിവരും വരും ദിവസങ്ങളിൽ തമിഴ് നാട്ടിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News