
തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രമുഖ സിനിമ താരങ്ങള്‍. സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, അജിത്കുമാര്‍, ടി.വി.കെ നേതാവും സ്ഥാനാര്‍ഥി കൂടിയുമായ വിജയ് എന്നിവര്‍ വോട്ട് ചെയ്തു.
ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിലാണ് രജനികാന്ത് വോട്ട് ചെയ്യാനെത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം പോളിങ് ബൂത്തിനു മുമ്പില്‍ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്തശേഷമാണ് താരം മടങ്ങിയത്. രജനികാന്ത് വോട്ടു ചെയ്യാനെത്തുന്ന വിവരമറിഞ്ഞ് നിരവധി ആരാധകരാണ് തടിച്ചുകൂടിയിരുന്നത്.
ചെന്നൈയിലെ തിരുവാണ്‍മിയൂരിലാണ് അജിത് കുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. ആല്‍വാര്‍പേട്ട് സ്‌കൂളിലാണ് കമല്‍ഹാസന്‍ വോട്ട് ചെയ്തത്. മകള്‍ ശ്രുതി ഹാസനോടൊപ്പമാണ് താരം പോളിങ് ബൂത്തില്‍ എത്തിയത്.
ടി.വി.കെ നേതാവും സ്ഥാനാര്‍ഥിയുമായ നടന്‍ വിജയും വോട്ടവകാശം വിനിയോഗിച്ചു. ചെന്നൈയിലെ നീലങ്കരൈയിലുള്ള പോളിങ് ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. തമിഴ് നടിയായ തൃഷയും വോട്ട് ചെയ്തു. ചെന്നൈയിലെ ആല്‍വാര്‍പേട്ടിലുള്ള പോളിങ് ബൂത്തിലാണ് തൃഷ വോട്ട് ചെയ്തത്. നടന്‍മാരായ ധനുഷ്, ശിവകാര്‍ത്തികേയന്‍, വിക്രം, വിജയ് സേതുപതി, സംവിധായകന്‍ ആറ്റ്‌ലി, സംഗീതസംവിധായകരായ ഇളയരാജ, അനിരുദ്ധ് രവിചന്ദര്‍, നടിയും രാഷ്ട്രീയനേതാവുമായ ഖുഷ്ബു തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

