തമിഴ്നാട് വിഷമദ്യദുരന്തം; 13 മരണം

തമിഴ്‌നാട്ടിലെ വിഷമദ്യദുരന്തത്തിൽ 13 മരണം. വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരുമാണ് മരിച്ചത്. അവശനിലയിലായ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതിന് തെളിവുകൾ കണ്ടെത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

“നിലവിൽ, 24 ഓളം ആളുകൾ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം,” ഇരകൾ എറ്റനോൾ-മെഥനോൾ പദാർത്ഥം കലർന്ന വ്യാജ മദ്യം കഴിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ (നോർത്ത്) എൻ കണ്ണൻ പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ പറഞ്ഞു.

“നേരത്തെ, ചെങ്കൽപട്ട് ജില്ലയിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരിൽ നാല് പേർ ചികിത്സയ്ക്കിടെ മരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തി. ചെങ്കൽപ്പാട്ട് സംഭവവുമായി ബന്ധപ്പെട്ട് പ്രതി അമ്മാവസായിയെ അറസ്റ്റ് ചെയ്തു. രണ്ട് സംഭവങ്ങളിലും ഏതാനും പ്രതികൾ ഒളിവിലാണ്. പ്രതികൾക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് കേസുകളിലും വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ച മദ്യമാണ് ഉപയോഗിച്ചിരിക്കുന്നത്. ജോലി വീഴ്ചയുടെ പേരിൽ രണ്ട് ജില്ലകളിൽ നിന്നും മൂന്ന് ഇൻസ്‌പെക്ടർമാരെയും നാല് സബ് ഇൻസ്‌പെക്ടർമാരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News