സിബിഐക്ക് തടയിട്ട് തമിഴ്നാട് , അന്വേഷണത്തിന് ഇനി സർക്കാർ അനുമതി നിർബന്ധം

കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിരോധിക്കാൻ സുപ്രധാനനീക്കവുമായി തമിഴ്നാട്. സംസ്ഥാനത്ത് സിബിഐക്കുള്ള പൊതു അനുമതി റദ്ധാക്കി.ഇനി മുതൽ സംസ്ഥാനത്ത് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുൻപ് സിബിഐക്ക് ആദ്യം സർക്കാരിന്റെ അനുമതി ലഭിക്കണം.
തമിഴ്നാട്ടിൽ സിബിഐക്ക് കേസെടുക്കാൻ സർക്കാരിന്റെയോ , കോടതിയുടെയോ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള അറിയിപ്പ് തമിഴ്നാട് ആഭ്യന്തര വകുപ്പാണ് പുറപ്പെടുവിച്ചത് .പ്രതിപക്ഷ പ്രതിരോധങ്ങൾ ദുർബലമാക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നുവെന്ന ആരോപണം ശക്തമാവുന്നതിനിടെയാണ് പുതിയ നീക്കം .

Also read : ബിപോര്‍ജോയ് ആശങ്കയില്‍ രാജ്യം; ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

തമിഴ്നാട് വൈദ്യുത മന്ത്രി സെന്തിൽ ബാലാജിയെ കള്ളപ്പണക്കേസ് ആരോപിച്ച് ഇഡി അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ആഭ്യന്തര വകുപ്പിന്റെ അറിയിപ്പ്.തമിഴ്‌നാട്ടിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാരിന്റെ കൂടുതൽ ഇടപെടലുകൾ ഉണ്ടായേക്കാമെന്ന നിരീക്ഷണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കം . ഇത്തരത്തിൽ സിബിഐക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പത്താമത്തെ സംസ്ഥാനമാണ് തമിഴ്നാട് . കേരളം, ഛത്തീസ്ഗഡ് , ജാർഖണ്ഡ്, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് സിബിഐക്ക് സംസ്ഥാന സർക്കാർ അനുമതി നിർബന്ധമാക്കിയിട്ടുള്ള മറ്റു സംസ്ഥാനങ്ങൾ.

Also read : യൂട്യൂബില്‍ 500 സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടോ?, എങ്കില്‍ നിങ്ങള്‍ക്കും നേടാം വരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here