ആശ്രിത നിയമനം; ചന്ദ്രദാസിന്റെ നിര്‍ദേശം നിയമമാക്കാന്‍ തമിഴ്‌നാടും; കത്ത് ലഭിച്ചു

ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് റിട്ട. റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. ചന്ദ്രദാസ് മുന്നോട്ടുവെച്ച നിര്‍ദേശം നിയമമാക്കാന്‍ തമിഴ്‌നാടും. നിര്‍ദേശം കേരളത്തില്‍ നിയമമാകുമ്പോള്‍ പിന്നാലെ തമിഴ്‌നാടും ഇതു നടപ്പാക്കാന്‍ ആലോചിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ചന്ദ്രദാസ് അയച്ച കത്ത് സ്വീകരിച്ചാണ് നിയമ ഭേദഗതിയിലേക്ക് തമിഴ്‌നാട് കടക്കുന്നത്. ഇതു സംബന്ധിച്ച് തമിഴ്‌നാട് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് കഴിഞ്ഞ ദിവസം ചന്ദ്രദാസിന് ലഭിച്ചു.

Also Read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

ആശ്രിത നിയമനം നേടുന്നവര്‍ കുടുംബത്തിലുള്ളവരെ സംരക്ഷിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ 25 ശതമാനം പിടിച്ചെടുക്കണമെന്നായിരുന്നു ചന്ദ്രദാസ് മുന്നോട്ടുവെച്ച നിര്‍ദേശം. ഇതിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമമുണ്ട്. ആലപ്പുഴ സ്വദേശിയായ ചന്ദ്രദാസ് കളക്ടറേറ്റില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്യുമ്പോള്‍ മുന്നിലെത്തിയ ആശ്രയമറ്റ അമ്മമാരുടെ കണ്ണീരുണങ്ങാത്ത പരാതികളായിരുന്നു തുടക്കം. ആശ്രിത നിയമനം നേടിയ തഹസില്‍ദാര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികളുണ്ടായിരുന്നു. ആശ്രിത നിയമനം നേടുന്നവര്‍ മരിച്ച വ്യക്തിയുടെ ആശ്രിതരെ സംരക്ഷിക്കണമെന്ന സമ്മതമൊഴി നല്‍കിയാലേ ജോലിയില്‍ പ്രവേശിപ്പിക്കാവൂ എന്ന നിര്‍ദേശമാണ് ചന്ദ്രദാസ് ആദ്യം മുന്നോട്ടുവെച്ചത്.

Also Read- കാമുകനുമായുള്ള പ്രണയം ഭർത്താവും ബന്ധുക്കളും അറിഞ്ഞു; കാമുകനെ കൊന്ന് മറവ് ചെയ്ത് കാമുകി; ഒടുവിൽ കുറ്റസമ്മതം

അന്ന് ആലപ്പുഴ കളക്ടറായിരുന്നത് ടി.വി അനുപമയായിരുന്നു. ചന്ദ്രദാസ് മുന്നോട്ടുവെച്ച നിര്‍ദേശം അനുപമ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനു കൈമാറി. 2018 ഫെബ്രുവരി 25 ന് അതു സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങി. സമ്മതമൊഴി കൊണ്ടു മാത്രം കാര്യമില്ലെന്നു മനസ്സിലാക്കിയതോടെ ആശ്രിതരെ സംരക്ഷിക്കാത്തവരുടെ ശമ്പളത്തിന്റെ 25% തുക പിടിച്ചെടുത്ത് അര്‍ഹരായവര്‍ക്കു നല്‍കണമെന്ന രണ്ടാമത്തെ നിര്‍ദേശവും ചന്ദ്രദാസ് സര്‍ക്കാരിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി 2022 ഏപ്രില്‍ 21ന് ഫയലില്‍ ഒപ്പിട്ടു. ഇത് പിന്നീട് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here