
തമിഴ്നാട്ടിൽ സമാനതകളില്ലാത്ത പ്രശ്നങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്നു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച വിജയുടെ ടി വി കെ യ്ക്ക് സർക്കാർ രൂപീകരിക്കാനാകാതെ അനിശ്ചിതത്വത്തിലാണ്. സർക്കാർ രൂപീകരിക്കുന്നതിനാവശ്യമായ ഭൂരിപക്ഷമില്ലെന്നതാണ് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വാദം.
സർക്കാർ രൂപീകരണം വൈകുന്നതിൽ ഇന്ന് ഗവർണർ വിശദീകരണം നൽകുകയും ചെയ്തു. ഭൂരിപക്ഷം ഇല്ലാതെ സർക്കാർ രൂപീകരിക്കാൻ ടി വി കെ യെ അനുവദിക്കാൻ കഴിയില്ലെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിനെതിരെ വലിയെ പ്രതിഷേധവുമായി പ്രവർത്തകരും രംഗത്തെത്തി.
Also read: തമിഴ്നാട് സർക്കാർ രൂപീകരണം: കൂടിക്കാഴ്ച നടത്തി സിപിഐഎം, സിപിഐ ജനറൽ സെക്രട്ടറിമാർ
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാഷ്ട്രീയം കളിക്കുകയാണെന്നും ബി ജെ പി യെ സഹായിക്കാനുള്ള നിലപാടുകളാണ് സ്വീകരിക്കുന്നതെന്നുമാണ് ടി വി കെ പ്രവർത്തകർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ചെന്നൈയിലെ ലോക്ഭവന് മുന്നിലാണ് നടന്നത്. നൂറ് കണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

