മതിയായ രേഖകളില്ലാതെ പണം കടത്താൻ ശ്രമം; പുനലൂരിൽ തമിഴ്നാട് സ്വദേശി പിടിയിൽ

മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 18 ലക്ഷത്തി 62 ആയിരത്തി 500 രൂപയുമായി തമിഴ്നാട് സ്വദേശി കൊല്ലം പുനലൂരില്‍ പിടിയിലായി. തമിഴ്നാട് മധുരൈ സ്വദേശി ഗോവിന്ദ റാസു ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.

കൊല്ലത്തേക്കു വന്ന ചെന്നൈ എഗ്മോര്‍ തീവണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന ഗോവിന്ദ റാസുവിന്റെ ശരീരത്തിൽ തുണി സഞ്ചി ഉപയോഗിച്ച് പൊതിഞ്ഞുസൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 500 രൂപയുടെ നോട്ടു കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

ALSO READ; പത്തനംതിട്ട ജില്ലയിൽ വൻ ലഹരി വേട്ട; ലഹരി വിതരണ ശൃഖംലയിലെ പ്രധാനിയായ നൈജീരിയൻ പൗരൻ പിടിയിൽ

അതേസമയം, ഈ മാർച്ചിൽ മലപ്പുറം വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റ് വഴി മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണവുമായി തമിഴ്നാട് സ്വദേശികൾ പിടിയിലായിരുന്നു. അന്ന് തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട എക്സൈസിന്റെ സ്പെഷ്യൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 62,67800 രൂപയാണ് പരിശോധനയിൽ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News