
മുൻ ബംഗ്ലദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ആശുപത്രി വിട്ടു.ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ഇനി ആശുപത്രിയില്‍ തുടരേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കളഴിഞ്ഞ ദിവസം ധാക്ക പ്രീമിയര്‍ ലീഗീനിടെയാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ആ മത്സരത്തിൽ മുഹമ്മദിനെ നയിച്ചത് തമീമായിരുന്നു. എന്നാൽ ഷൈൻപുകുർ ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ, അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ തന്നെ മെഡിക്കൽ സംഘമെത്തി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ALSO READ; തകര്‍ന്നടിഞ്ഞ് മാന്‍ഡലെ: മ്യാൻമര്‍- തായ്‌ലൻഡ് ഭൂകമ്പത്തില്‍ മരണം 100 കടന്നു
അദ്ദേഹം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായതായാണ് ലഭിക്കുന്ന വിവരം. ധാക്കയിലെ കെപിജെ എവർകെയർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട താരം ഇനിക്രിക്കറ്റ് കളിക്കുന്നത് തുടരുമോ ഇല്ലയോ എന്ന് ഇപ്പോഴും അവ്യക്തമാണ്. അതേസമയം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 3-4 മാസത്തിനുള്ളിൽ ഒരു മെഡിക്കൽ ബോർഡ് യോഗം ചേരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here