എളുപ്പത്തില്‍ തന്തൂരി ചിക്കന്‍ വീട്ടിലുണ്ടാക്കിയാലോ ?

വളരെ സിംപിളായി തന്തൂരി ചിക്കന്‍ നമുക്ക് വീട്ടിലുണ്ടാക്കിയാലോ ?

ചേരുവകള്‍

ചിക്കന്‍ ലെഗ്‌സ് -4

തൈര്-100 ഗ്രാം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍സ്പൂണ്‍

മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍

ജീരകപ്പൊടി-അര ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍

തന്തൂരി മസാല-2 ടേബിള്‍ സ്പൂണ്‍

ഗരം മസാല-1 ടേബിള്‍ സ്പൂണ്‍

ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍

ഉപ്പ്

എണ്ണ-2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തൈരും എല്ലാ മസാലപ്പൊടികളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക്  ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും ചെറുനാരങ്ങാനീരും   അര ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക.

ചിക്കന്‍ കഷ്ണങ്ങള്‍ വരഞ്ഞ ശേഷം മസാല നല്ലപോലെ തേച്ചു പിടിപ്പിച്ച് ഫ്രിഡ്ജില്‍ വയ്ക്കുക. തുടര്‍ന്ന്  തന്തൂരി ചിക്കന്‍ ഉണ്ടാക്കാനായി മൈക്രോവേവ് അവന്‍ 350 ഡിഗ്രിയില്‍ ചൂടാക്കണം.

ചിക്കന്‍ കഷ്ണങ്ങളില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം  ഇത് മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18-20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News