താനൂര്‍ ബോട്ടപകടം; ജുഡീഷ്യല്‍ കമ്മീഷന്‍ തിരൂരില്‍ സിറ്റിംഗ് നടത്തി

ഇരുപത്തിരണ്ട്‌പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകടമന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തിരൂരില്‍ സിറ്റിംഗ് നടത്തി. ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്‍, കമ്മീഷന്‍ അംഗങ്ങളായ എസ് സുരേഷ് കുമാര്‍, ഡോക്ടര്‍ എപി നാരായണന്‍ എന്നിവരാണ് പരാതികളില്‍ തെളിവുകള്‍ സ്വീകരിച്ചത്. ബോട്ടപകടത്തെ തുടര്‍ന്ന് താനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 12 പ്രതികളില്‍ 11 പേരും കമ്മീഷന്‍ മുമ്പാകെയെത്തി. മൂന്നാം പ്രതി വാഹിദ് വിദേശത്തായതിനാല്‍ വിദേശകാര്യമന്ത്രാലയം മുഖേന ഇയാള്‍ക്ക് നോട്ടീസ് അയക്കും. അപകടത്തില്‍ പരിക്കേറ്റവരും സിറ്റിങ്ങിനെത്തിയിരുന്നു. അടിയന്തര ചികിത്സാസഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം. സമസ്തയ്ക്കുവേണ്ടി കേസില്‍ മാനേജര്‍ കെ മോയിന്‍കുട്ടി കക്ഷി ചേര്‍ന്നിട്ടുണ്ട്.

ALSO READ: ‘തലകുനിച്ച് മുബൈ ഇന്ത്യന്‍സ്, തുള്ളിച്ചാടി സണ്‍റൈസേഴ്‌സ്’; വൈറലായി അംബാനി കുടുംബത്തിന്റെയും കാവ്യ മാരന്റെയും ചിത്രങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here