താനൂര്‍ കസ്റ്റഡി മരണം: എസ്‌ഐ ഉള്‍പ്പെടെ എട്ടു പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

എസ് ഐ കൃഷ്ണലാല്‍ പൊലിസുകാരായ കെ മനോജ്, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, വിപിന്‍ കല്‍പ്പകഞ്ചേരി, അഭിമന്യു, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

Also Read: ദില്ലിയിലെ വിഎച്ച്പി-ബജ്‌റംഗ്ദള്‍ റാലി തടയണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി

കഴിഞ്ഞ ദിവസമാണ് ലഹരിക്കടത്ത് കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. തിരൂരങ്ങാടി ചെമ്മാട് സ്വദേശി സാമി ജിഫ്രി (30)യാണ് മരിച്ചത്. ലഹരിവില്‍പ്പന സംഘത്തെ പിടികൂടാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിനുതാഴെനിന്ന് 18 ഗ്രാം എംഡിഎംഎയുമായി ഇയാളുള്‍പ്പെടെ അഞ്ചുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വ രാവിലെ കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News