ആതിരപ്പിള്ളിയിൽ ആനയ്ക്കായി തിരച്ചിൽ തുടർന്ന് ദൗത്യ സംഘം; നിരീക്ഷണം ഊർജിതം

തൃശൂർ ആതിരപ്പിള്ളിയിൽ കണ്ടെത്തിയ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം തുടരുകയാണ്. ആനയുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ച മുനിത്തടത്ത് ആനയെ കണ്ടെത്താനായില്ല. ആനക്കായി വീണ്ടും വനത്തിനുള്ളിൽ ഡ്രോൺ നിരീക്ഷണം നടത്തി വരികയാണ്. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉൾവനത്തിൽ തുടരുകയാണ്.

Also read: മലപ്പുറം ഓടക്കയത്ത് കാട്ടാന കിണറ്റിൽ വീണതിൽ പ്രതിഷേധം

ഇന്നലെ വൈകുനേരം വരെ ആനയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പ്രദേശത്ത് രാത്രിയിലും ആനക്കായി നിരീക്ഷണം തുടരുന്നു. തുരുത്തിൽ നിന്നിരുന്ന ആന പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തപ്പെട്ട് ഓടിയിരുന്നു. ആനയെ കണ്ടെത്താൻ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിത്.

അതിരപ്പിള്ളി വെറ്റിലപ്പാറ 14 ൽ നിന്നിരുന്ന ആനയെ പടക്കം പൊട്ടിച്ച് അടുത്തുള്ള റബ്ബർ തോട്ടത്തിലെത്തിലെത്തിച്ച് മയക്കുവെടി വെക്കാനായിരുന്നു ദൌത്യസംഘത്തിന്റെ പദ്ധതി. എന്നാൽ, പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തപ്പെട്ട് ഓടിയ കാട്ടാന വനത്തിൽ കയറുകയായിരുന്നു. അതോടെ ആദ്യ ശ്രമം പാളി.

Also read: കൈകള്‍ പരസ്പരം കെട്ടിയ നിലയിൽ; നെയ്യാറ്റിന്‍കര വലിയവിളാകം കടവില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം

ആന ഉൾവനത്തിലേക്ക് കയറിയെന്നും നാല് മണിവരെ ശ്രമം തുടരുമെന്നും വാഴച്ചാൽ ഡി.എഫ്.ഒ ആർ. ലക്ഷ്മി അറിയിച്ചു. നിലവിൽ ആന നിരീക്ഷണ വലയത്തിലില്ല. ഉൾക്കാട്ടിൽ വെച്ച് മയക്കുവെടി വയ്ക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് മസ്തകത്തിൽ മുറിവേറ്റ് പഴുപ്പ് പുറത്തേക്ക് വരുന്ന നിലയിൽ ആനയെ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News