കുട്ടികള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയാണോ? എങ്കില്‍ ഇന്ന് ഈ ഐറ്റം ട്രൈ ചെയ്ത് നോക്കൂ

chicken kozhukattai

കുട്ടികള്‍ക്ക് പൊതുവേ ആഹാരം കഴിക്കാന്‍ വലിയപാടാണ്. പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയുള്ളവരാണ് പല കുട്ടികളും. എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് വയറുനിറയെ കഴിക്കാന്‍ ചിക്കന്‍ കൊഴുക്കട്ട ഉണ്ടാക്കിയാലോ ? ചിക്കന്‍ കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

1. വെള്ളം – ഒന്നേകാൽ ഗ്ലാസ്

എണ്ണ – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. അരിപ്പൊടി – ഒരു ഗ്ലാസ്

3. എണ്ണ – പാകത്തിന്

4. സവാള – ഒന്ന്, ചെറുതായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്

ഉപ്പ് – പാകത്തിന്

5. ചിക്കൻ വേവിച്ചു നുറുക്കിയത് – അരക്കപ്പ്

തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു തിളപ്പിച്ച ശേഷം അരിപ്പൊടിയിൽ ഒഴിച്ചു നന്നായി കുഴച്ചു മാവു തയാറാക്കി വയ്ക്കണം.

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

ഇതിൽ അരക്കപ്പ് വെള്ളം കുടഞ്ഞിളക്കി പാത്രം മൂടി വച്ചു വേവിക്കുക. വെള്ളം മുഴുവൻ വറ്റിച്ചെടുക്കണം.

കൈവെള്ളയിൽ അൽപം എണ്ണ തേച്ച് മാവ് അൽപമെടുത്തു പരത്തി നടുവിലായി ചിക്കൻ മസാല വച്ചു നന്നായി ഉരുട്ടിയെടുക്കണം.

ഇങ്ങനെ മുഴുവൻ മാവും മസാലയും കൊണ്ട് ഉരുളകൾ തയാറാക്കിയ ശേഷം ആവിവരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വാഴയിലയിട്ട് ആവിയിൽ വേവിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News