വെജിറ്റേറിയൻ പ്രേമികളുടെ പ്രിയവിഭവം, വെറും പത്ത് മിനിട്ടിൽ സം​ഗതി റെഡിയാക്കാം

food

വെജിറ്റേറിയൻ പ്രേമികൾ മിക്കപ്പോഴും ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തുന്ന ഒരു വിഭവമാണ് ചമ്മന്തി. അധികം സമയം നഷ്ടപ്പെടുത്താതെ ഏതൊരാൾക്കും ചമ്മന്തി നിഷ്പ്രയാസം തയ്യാറാക്കാവുന്നതേയുള്ളൂ. സ്ഥിരം ഒരു ശൈലിയിലുള്ള ചമ്മന്തി കഴിച്ചാലും മടുക്കുമല്ലേ. എന്നാൽ ഒരു വെറൈറ്റി രീതിയിൽ ചമ്മന്തി തയ്യാറാക്കിയാലോ. ചോറിനോടൊപ്പവും രാവിലെയുള്ള ഭക്ഷണത്തിനോടൊപ്പവും വെറൈറ്റി ചമ്മന്തി കഴിക്കാവുന്നതാണ്.

ആവശ്യമായ ചേരുവകൾ


വെളിച്ചെണ്ണ – ഒരു ടേബിൾസ്‌പൂൺ, സവാള – ഇടത്തരം രണ്ടെണ്ണം, ചെറിയ ഉള്ളി – 50 ഗ്രാം, ഇഞ്ചി അരിഞ്ഞത് – 1 ചെറിയ കഷ്‌ണം, കറിവേപ്പില, മുളകുപൊടി, 1 സ്‌പൂൺ ( നിങ്ങളുടെ എരിവിനനുസരിച്ച് അളവ് മാറ്റാം), ഉപ്പ് – ആവശ്യത്തിന്പുളി, നെല്ലിക്കാ വലുപ്പത്തിന് ശർക്കര, ആവശ്യത്തിന് വെളിച്ചെണ്ണ

also read: ചായ കുടിക്കാനുള്ള ബെസ്റ്റ് ടൈം ഏതാണ്? ആരോഗ്യവിദഗ്ധരുടെ നിർദേശം ഇങ്ങനെ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാളയും ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചിയും കറിവേപ്പിലയുമിട്ട് വീണ്ടും നന്നായി വഴറ്റുക. കറിവേപ്പിലയുടെ പച്ചമണം പൂർണമായും മാറരുത്. ഈ സമയം മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിട്ട് വഴറ്റിയ ശേഷം ​ഗ്ലാസ് ഓഫ് ചെയ്യുക. ഇതിലേക്ക് പുളി, ശർക്കര എന്നിവയും ചേർത്ത് യോജിപ്പിച്ച് തണുക്കാനായി മാറ്റിവയ്‌ക്കുക. മിക്‌സിയുടെ ചെറിയ ജാറിൽ ചെറുതായി ഇതിനെ ചതച്ചെടുക്കണം. ഒരുപാട് അരയാൻ പാടില്ല. ചോറിനോടൊപ്പവും ദോശ, അപ്പം എന്നിവയ്‌ക്കൊപ്പവും ചമ്മന്തി കഴിക്കാൻ നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News