ചൂടല്ലേ; കുലുക്കി സർബത്ത് സൂപ്പറാ !

ജനുവരി ആണെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത സാഹചര്യമാണ് നിലവിൽ. പൊരിവെയിലത്ത് മനസും ശരീരവും ഒന്ന് തണുപ്പിക്കാനായി ഒരു കുലുക്കി സർബത്ത് ആയല്ലോ. എനർജിയുടെ കാര്യത്തിലും ഇത് സൂപ്പറാണ്. എരിവും മധുരവും തണുപ്പും കൂടി ചേർന്ന ഈ കുലുക്കി സർബത്ത് നല്ലൊരു ഡ്രിങ്കാണ്. ഇതിന് ആവശ്യമുള്ള ചേരുവകൾ .

നാരങ്ങ- 1 എണ്ണം
പച്ചമുളക്- 1 എണ്ണം
പൈനാപ്പിൾ – വളരെ ചെറുതായി അരിഞ്ഞത് – 2 ടേബിള് സ്പൂൺ
പഞ്ചസാര സിറപ്പ്- 2 ടേബിള് സ്പൂൺ
ഇഞ്ചി നീര്- അര ടീസ്പൂൺ
കസ് കസ് – അര ടീസ്പൂൺ
സോഡാ- 1 ഗ്ലാസ്സ്
ഐസ് പൊടിയാക്കിയത് – 3 സ്പൂൺ
തയ്യാറാക്കുന്നതിനായി ഒരു ജാറിൽ പഞ്ചസാര സിറപ്പ്, സോഡാ എന്നിവ ഒഴിയ്ക്കുക. ഒരു നാരങ്ങ മുറിച്ചു ചെറുതായി പിഴിഞ്ഞ് ഈ ജാറിൽ ഇടുക .ശേഷം ഇഞ്ചി നീര്, കസ് കസ്, പൈനാപ്പിൾ , ഐസ് പൊടിച്ചത് എന്നിവയും കൂടി ചേർത്ത് നന്നായി കുലുക്കുക. 10 സെക്കന്റോളം നന്നായി കുലുക്കിയ ശേഷം ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കാം. വേണമെങ്കിൽ ഒരു അലങ്കാരത്തിനായി പൈനാപ്പിൾ ഒരു കഷ്ണം ഗ്ലാസിന്റെ മുകളിൽ വെയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News