ചൂടു കാലത്ത് കൂളാകാന്‍ ടേസ്റ്റി പച്ച മുന്തിരി ജ്യൂസ്

ചൂട് വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഒന്നു കൂളാകാന്‍ ഈസിയായി തയ്യാറാക്കാം പച്ച മുന്തിരി ജ്യൂസ്

ചേരുവകള്‍

മുന്തിരി – ഒരു കപ്പ്
നാരങ്ങ – ഒരെണ്ണം
പഞ്ചസാര മൂന്ന് ടേബിള്‍ സ്പൂണ്‍
ഉപ്പ് – കാല്‍ ടീസ്പൂണ്‍
തണുത്ത വെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

മുന്തിരി, നാരങ്ങ, ഉപ്പ്, പഞ്ചസാര എന്നിവ മിക്‌സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെള്ളവും ചേര്‍ത്ത് അടിച്ച് എടുക്കാം. പഞ്ചസാര ഒഴിവാക്കി ഉപ്പ് മാത്രം വേണമെങ്കിലും ചേര്‍ക്കാം. ഐസ്‌ക്യൂബ് ആവശ്യമെങ്കില്‍ ചേര്‍ക്കാം. വെറൈറ്റി പച്ച മുന്തിരി ജ്യൂസ് തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here