
മഴക്കാലം കനത്തു തുടങ്ങി. ഈ സമയം നല്ല ചൂട് കപ്പപുഴുക്ക് ഉണ്ടാക്കി കഴിക്കാൻ ഒരു പ്രത്യേക വൈബ് ആണല്ലേ. ഒരു കാന്താരി ചമ്മന്തി കൂടെ ഉണ്ടെങ്കിൽ സംഗതി കുശാൽ. എളുപ്പത്തിൽ കപ്പപുഴുക്ക് തയ്യാറാക്കുന്ന വിധം പരിചയപ്പെടാം.
ആവശ്യമായ ചേരുവകള്‍
കപ്പ -2 Kg
തേങ്ങ ചിരകിയത് – 1കപ്പ്
കാന്താരി മുളക് -5 എണ്ണം
ചെറിയ ഉള്ളി -2 എണ്ണം
കറിവേപ്പില
വെളുത്തുള്ളി – 1 അല്ലി
കുരുമുളക് -2 എണ്ണം
മഞ്ഞള്‍ പൊടി – 1/2 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ALSO READ: വൈകിട്ടത്തെ ചായയ്ക്ക് ഒരു ഹെൽത്തി പലഹാരം ആയാലോ; തയ്യാറാക്കാം രുചികരമായ ഓട്സ് കുക്കികൾ വീട്ടിൽ തന്നെ
തയ്യാറാക്കുന്ന വിധം
കപ്പ വൃത്തിയാക്കി നന്നായി വള്ളം ഉപയോഗിച്ച് കഴുകിയെടുക്കുക. ശേഷം ചെറിയ കഷണങ്ങളായി കൊത്തി നുറുക്കുക.കുക്കറിൽ കപ്പ മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിച്ച് വേവിക്കുക. കപ്പ വേകുന്ന സമയത്ത് തേങ്ങയും മറ്റു ചേരുവകകകളും ചേര്‍ത്ത് അരപ്പ് തയ്യാറാക്കാം. അരപ്പ് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുന്നതാവും ഉചിതം. കപ്പ നന്നായി തിളച്ച് വെന്തു കഴിയുമ്പോള്‍ വെള്ളം നന്നായി ഊറ്റിക്കളയുക.ശേഷം അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറച്ച് സമയം കൂടി അടുപ്പത്ത് വെക്കുക. അതിനു ശേഷം കപ്പയും അരപ്പും ചേര്‍ത്ത് കുഴക്കുക. ടേസ്റ്റി കപ്പ പുഴുക്ക് റെഡി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

